ഷാർജ. പൊരുതുന്ന ഫലസ്തീൻ ജനതയോട് ഐക്യപ്പെടുന്നതിൻ്റെ ഭാഗമായി ഷാർജയിൽ ഇത്തവണ പുതുവത്സരാഘോഷമോ വെട്ടിക്കെട്ടോ നടത്തില്ല.
യാതൊരു വിധ ആഘോഷ പരിപാടികൾക്കും എമിറേറ്റ് അനുമതി നൽകിയിട്ടില്ല.
അതോടൊപ്പം എമിറേറ്റിൽ നിരോധനാജ്ഞ ആയിരിക്കുമെന്ന് ഷാർജ പൊലിസ് അറിയിച്ചു.
എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ഈ സദുദ്ദേശത്തിൽ സഹകരിക്കണമെന്നും പൊലിസ് അറിയിച്ചു. ഉത്തരവ് ലംഘിച്ച് ആഘോഷങ്ങൾ നടത്തുന്ന നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.
അതേ സമയം മറ്റു ഗൾഫ് രാഷ്ട്രങ്ങളും പുതുവത്സരാഘോഷത്തിന് ഇതേ രീതിയിൽ വിലക്കേർപ്പെടുത്തുമെന്നാണ് അറിയുന്നത്.

