കാസര്‍കോട്. പൊലിസ് പിന്തുടരുന്നതിനിടെ കാര്‍ അപകടത്തിൽപ്പെട്ട് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലിസുകാര്‍ക്കെതിരേ കോടതി നേരിട്ട് കേസെടുക്കുകയായിരുന്നു. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
ആഗസ്റ്റ് 29 നാണ് അംഗടിമുഗര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി ഫര്‍ഹാസ് മരിച്ചത്. ഫര്‍ഹാസിന്റെ മാതാവ് സഫിയയുടെ പരാതിയെ തുടർന്നാണ് കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 എസ് ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്കെതിരെ നേരിട്ട് കേസെടുത്തത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്‌ഐ എസ് ആര്‍ രജിത്, സിപിഒമാരായ ടി ദീപു, പി രഞ്ജിത് എന്നിവര്‍ക്കെതിരെയാണ് കേസ്. നരഹത്യയ്ക്ക് കേസെടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും. സഫിയയുടെ മൊഴി കോടതി ചൊവ്വാഴ്ച രേഖപ്പെടുത്തി.
കേസ് അടുത്ത വർഷം ജനുവരി 6 ന് വീണ്ടും പരിഗണിക്കും.

