മഞ്ചേശ്വരം.കാസർകോട് ജില്ലയിൽ പ്രവർത്തിക്കുന്ന അൽ-ഇത്റ സാദാത്ത് അസോസിയേഷൻ നിർധനരായ സയ്യിദ് കുടുംബങ്ങൾക്ക് നിർമിച്ചു നൽകുന്ന അൽ ഇത്റ ഭവന നിർമാണ പദ്ധതി ശ്ലാഘനീയമെന്ന് സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ പറഞ്ഞു.
ജില്ലയിൽ ആദ്യമായി മഞ്ചേശ്വരം മൊർത്തണയിൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിക്കുന്ന വീടിൻ്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ.
പാവങ്ങളുടെ അഭിമാനത്തിന് ക്ഷതമേൽക്കാതെ അവരെ സഹായിക്കുന്നത് ഏറെ പുണ്യം നിറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖല പ്രസിഡൻ്റ് യു.കെ സൈഫുള്ള തങ്ങൾ അധ്യക്ഷനായി.
എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് മുത്തു തങ്ങൾ, ജ:സെക്രട്ടറി മുല്ലക്കോയ തങ്ങൾ,ഹാദി തങ്ങൾ മൊഗ്രാൽ, കെ.പി.എസ്.തങ്ങൾ, പൂകോയ തങ്ങൾ, അത്താഉള്ള തങ്ങൾ ഉദ്യാവർ, യഹ്യ തങ്ങൾ എന്നിവർ സംസാരിച്ചു.
ഹാമിദ് അൽ-അഹ്ദൽ തങ്ങൾ സ്വാഗതവും മുസ്തഫ തങ്ങൾ മുട്ടം നന്ദിയും പറഞ്ഞു.

