വടക്കുപടിഞ്ഞാറന്‍ ചൈനയിൽ നാശം വിതച്ച ഭൂകമ്പത്തില്‍ നൂറിലേറെ പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയുണ്ടായി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച്ച പുലർച്ചെ പന്ത്രണ്ടോടെയാണ് ഭൂകമ്പമുണ്ടായതെന്ന് ചൈന എര്‍ത്ത്ക്വേക്ക് നെറ്റ് വർക്ക് സെന്റര്‍ അറിയിച്ചു. ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ഗാന്‍സു പ്രവിശ്യയില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ട വിവരമാണ് പുറത്ത് വന്നത്.
ഭൂകമ്പത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.യുഎസ് ജിയോളജിക്കല്‍ സര്‍വേ റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, ഹൈഡോംഗ് സ്ഥിതി ചെയ്യുന്ന ക്വിങ്ഹായ് അതിര്‍ത്തിക്കടുത്തുള്ള ഗാന്‍സുവിലാണ് ഉണ്ടായത്. ഗാന്‍സു പ്രവിശ്യയുടെ തലസ്ഥാനമായ ലാന്‍ഷൗവില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായാണ് ആ പ്രഭവകേന്ദ്രം. പ്രാരംഭ ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി ചെറിയ തുടര്‍ചലനങ്ങള്‍ ഉണ്ടായി.
ചില പ്രാദേശിക ഗ്രാമങ്ങളില്‍ വൈദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടു.രക്ഷാപ്രവര്‍ത്തനത്തിനായി എമര്‍ജന്‍സി വാഹനങ്ങള്‍ മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളിലൂടെ തലങ്ങും വിലങ്ങും ഓടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

