ബദിയടുക്ക. നിയന്ത്രണം വിട്ടടിപ്പർ ലോറി ദേഹത്ത് കയറി ഡ്രൈവര്‍ മരിച്ചു.
നെല്ലിക്കട്ട എതിര്‍ത്തോടിലെ നൗഫല്‍(24)ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഗോളിയടുക്ക ദാസക്കണ്ടത്താണ് അപകടം.
മണലുമായി പോകുകയായിരുന്നു ടിപ്പര്‍ ലോറി പൊലിസ് പിന്തുടര്‍ന്നപ്പോള്‍ രക്ഷപ്പെടാനായി ലോറി ഊടുവഴിയിലൂടെ പോയി, കയറ്റത്തിൽ എത്തിയപ്പോള്‍ ഒരു പറമ്പിലേക്ക് എടുക്കാനായി
വാഹനം സ്റ്റാർട്ടിൽ വെച്ച് ഗേറ്റ് തുറക്കാനുള്ള ശ്രമത്തിനിടെ പിറകോട്ട് നീങ്ങിയ ടിപ്പർ നൗഫലിന്റെ ദേഹത്ത് കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നൗഫലിനെ കുമ്പളയിലെ ജില്ലാ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നില അതീവ ഗുരുതരമായതിനാൽ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
മണലുമായി പോവുകയായിരുന്ന രണ്ട് ടിപ്പര്‍ലോറികളെയാണ് പൊലിസ് പിന്തുടര്‍ന്നത്. ഒരു ടിപ്പര്‍ലോറി വഴിമാറി പോകുകയും മറ്റേ ടിപ്പര്‍ ലോറി അപകടത്തില്‍പെടുകയുമായിരുന്നു.
അബ്ദുറഹ്മാന്‍ മുക്കൂർ - ആയിഷ ദമ്പതികളുടെ മകനാണ് നൗഫല്‍. സഹോദരങ്ങള്‍; ലത്തീഫ്, മുനീര്‍, നാസര്‍, ആസ്മിയ.

