മൊഗ്രാൽ. ദേശീയപാത നിർമാ ണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ മൊഗ്രാലിൽ അടിപ്പാതയും,സർവീസ് റോഡും തുറന്നു കൊടുത്തതോടെ തലങ്ങും വിലങ്ങുമുള്ള വാഹനങ്ങളുടെ ഓട്ടം റോഡ് മുറിച്ച് കടക്കാൻ പ്രയാസമുണ്ടാക്കുന്നു.
മൊഗ്രാൽ സ്കൂൾ റോഡിലേക്കുള്ള അടിപ്പാതയിൽ നിന്ന് വിദ്യാർത്ഥികൾ
റോഡ് മുറിച്ചു കിടക്കാൻ ദുരിതം നേരിടുന്നുവെന്നാണ് രക്ഷിതാക്കളും നാട്ടുകാരും പറയുന്നത്.
മൂന്ന് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ ശ്രദ്ധിച്ചുവേണം വിദ്യാർഥികൾക്ക് റോഡ് മുറിച്ച് കടക്കാൻ. അതുകൊണ്ടുതന്നെ അപകട സാധ്യത ഏറെയുള്ള ഇവിടെ സ്കൂൾ സമയങ്ങളിൽ രാവിലെയും, വൈകുന്നേരവും പൊലീസിന്റെ സഹായം വേണമെന്നാണ് വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ പൊലീസ് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ ദേശീയ പാതയോരത്തെ മറ്റു സ്കൂൾ വിദ്യാർഥികളും സമാന ദുരിതം നേരിടുന്നു. രക്ഷിതാക്കളും അധ്യാപകരും ഇക്കാര്യത്തിൽ ആശങ്കയറിയിച്ചിട്ടുണ്ട്

