ന്യുഡൽഹി. മഞ്ചേശ്വരത്ത് കേന്ദ്രീയ വിദ്യാലയം അനുവദിക്കണമെന്ന്
പാർലിമെൻ്റിൽ ചോദ്യം ഉന്നയിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.
മഞ്ചേശ്വരത്തു ഉന്നത നിലവാരമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം പോലുമില്ല.
കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങൾ ഉള്ള ഇവിടെത്തെ ഉദ്യോഗസ്ഥരിൽ 90 % ഇതര ജില്ലകളിൽ നിന്നുള്ളവരാണ്.
ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ അവരുടെ മക്കളുടെ വിദ്യാഭ്യാസവും പ്രതിസന്ധിയിലാണ്.
ഭൂരിഭാഗം ഉദ്യോഗസ്ഥരും സ്ഥലം മാറ്റം തേടി തിരിച്ചു പോകുന്നതിനാൽ മഞ്ചേശ്വരം താലൂക്കിലെ വികസന പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുകയാണെന്നും,
ആയതിനാൽ അടുത്ത അധ്യായന വർഷം തൊട്ട് മഞ്ചേശ്വരത്തു ഒരു കേന്ദ്രീയ വിദ്യാലയം താൽക്കാലിക സംവിധാനത്തിലെങ്കിലും പ്രവർത്തനം തുടങ്ങുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകുമോയെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ചോദിച്ചു.
കേന്ദ്രീയ വിദ്യാലയം നിർമിക്കാൻ ആവശ്യമായ ഭൂമി ഇവിടെ ലഭ്യമാണെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഭൂമി ഏറ്റെടുത്ത് ലഭ്യമാക്കിയാൽ കേന്ദ്രീയ വിദ്യലയം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നും എം.പി കൂട്ടിച്ചേർത്തു.
മാനദണ്ഡങ്ങൾക്കനുസൃതമായി പുതിയ കെ.വി സ്ഥാപിക്കുന്നതിന് തടസ്സമില്ലെന്നും ഇതിനു ആവശ്യമായ സ്ഥലവും താൽക്കാലിക താമസസൗകര്യവും ഉൾപ്പെടെ ആവശ്യമായ സ്വകാര്യങ്ങൾ ഉറപ്പു വരുത്തിക്കൊണ്ട് മഞ്ചേശ്വരം താലൂക്കിൽ പുതിയ കെ.വി തുറക്കുന്നതിനുള്ള നടപടി സീകരിക്കാവുന്നതാണെന്നു സഭയിൽയിൽ എം.പിയുടെ നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിന് മറുപടിയാക്കി കേന്ദ്ര വിദ്യാഭ്യാസ എം,മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ മറുപടി നൽകി.അതേ സമയം സംസ്ഥാന സർക്കാർ ഇതിനാവശ്യമായ പ്രൊപ്പോസൽ കേന്ദ്രത്തിന് സമർപ്പിക്കണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

