തിരുവനന്തപുരം.ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി മാനുഫാക്ച്ചറിങ് മർച്ചൻ്റ് അസോസിയേഷൻ അംഗത്തെക്കുറിച്ച് ചില കേന്ദ്രങ്ങളിൽനിന്നും പടച്ചുവിടുന്ന വാർത്തകൾ അസംബന്ധവും തെറ്റിദ്ധാരണ ജനകവുമാണെന്ന് ജി.ഡി.ജെ.എം.എം.എ സംസ്ഥാന കമ്മിറ്റി അറിയിച്ചു. സംഘടനയിലെ ചില അംഗങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ
നിയമനടപടി സ്വീകരിക്കുമെന്ന് സംഘടനാ നേതാക്കൾ അറി യിച്ചു.
സംഘടനയിലെ അംഗമായ അൽ മുക്താദിർ ജ്വല്ലറിക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും ചിലർനടത്തുന്ന കുപ്രചാരണങ്ങൾ അവജ്ഞയോടെ തള്ളിക്കളയണമെന്നും
ജി.ഡി.ജെ.എം.എം.എ
ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇന്ത്യാ ഗവൺമെൻ്റ് നിഷ്‌കർഷിക്കുന്നതും അനുശാസിക്കുന്നതുമായ മാനദണ്ഡങ്ങൾ അനുസരിച്ചിട്ടുള്ള സ്വർണാഭരണങ്ങളാണ് അൽ മുക്താദിർ ജ്വല്ലറിയിൽ വിൽപന നടത്തിവരുന്നത്. ഈ ആഭരണങ്ങൾക്കെല്ലാം ആജീവനാന്ത വാറന്റിയും നൽകി വരുന്നതായും സംഘടന വ്യക്തമാക്കി.
കേന്ദ്രസർക്കാരിന്റെ നിർദേശം പൂർണമായും അംഗീകരിച്ച് 916, HUID, BIS ആഭരണങ്ങൾ മാത്രമാണ് അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ് നാളിതുവരെ വിറ്റഴിച്ചത്. 36% പലിശ സ്വർണ്ണനിക്ഷേപത്തിന് നൽകുമെന്ന ആരോപണം വ്യാജമാണ്. കമ്പനിയിൽ മിച്ചമുള്ള തുക ഇന്ത്യയിലെ ഏത് ജ്വല്ലറിയിൽ നിന്ന് ആഭരണം വാങ്ങിയാലും സ്വർണ്ണവിപണിയിലെ വിലക്കയറ്റം കാരണം മറ്റു നിക്ഷേപങ്ങളിലേതിനേക്കാളും 25% ത്തോളം ലാഭം ലഭിക്കുമെന്ന് പറഞ്ഞത് അൽ മുക്താദിർ ജ്വല്ലറിയിൽ നിക്ഷേപിക്കുക എന്ന് പ്രചരിപ്പിക്കുന്നത് ദുരുദ്ദേശ്യപ രമാണ്.
0% പണിക്കൂലി എന്ന വിപ്ലവകരമായ ആശയം കേരളത്തിൽ ആദ്യമായി കൊണ്ടുവന്ന് ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസവും സഹായവും നൽകിയ അൽ മുക്താദിർ ജ്വല്ലറിയുടെ നിലപാടിനെ തുടക്കത്തിലേ എതിർത്ത ചില നിക്ഷിപ്ത താൽപര്യക്കാരാണ് പുതിയ ആരോപണങ്ങൾക്ക് പിന്നിൽ. സാധാരണക്കാർക്ക് 0% പണിക്കൂലി എന്ന അൽ മുക്താദിർ ജ്വല്ലറിയുടെ ആശയം ഏറെ ഉപകാരപ്രദവും
ഗുണകരവുമായതിനാൽ അവർ വളരെ സന്തോഷവാന്മാരുമാണ്. നിരവധി ഉപഭോക്താക്കൾ അവരുടെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്. അൽ മുക്താദിർ ജ്വല്ലറിയുടെ ലാഭത്തിൽ നിന്നുമാണ് പണിക്കൂലി ഇനത്തിൽ ഇളവ് നൽകി വരുന്നത്. അവർക്ക് സ്വന്തമായി നിർമ്മാണശാല ഉള്ളതിനാൽ ഇങ്ങനെ ചെയ്യുന്നതിൽ പ്രയാസം നേരിടുന്നില്ല.
അൽ മുക്താദിർ ജ്വല്ലറിയുടെ വളർച്ചയിൽ അസൂയപൂണ്ട ചിലർ അവരുടെ സ്ഥാപനത്തിന് മുമ്പിലും മറ്റും സാമൂഹ മധ്യമങ്ങൾ വഴി ചിലരെ ഉപയോഗിച്ച് ദുഷ്പ്രചാരണം നടത്തി അംഗങ്ങളെ പീഡിപ്പിച്ചുവരികയാണ്. ഇത്തരം നീക്കങ്ങൾക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി മാനുഫാക്ച്ചറിംഗ് മർച്ചന്റ് അസോസിയേഷൻ സംസ്ഥാന ട്രഷറർ നാസർ അൽ ഹാദി അറിയിച്ചു.

