ബദിയഡുക്ക.വാടകയ്ക്ക് നൽകിയ വീട്ടിലെ ഉപകരണങ്ങളടക്കം കേടുവരുത്തിയ കാര്യം ചോദിച്ചതിന് വീട്ടുടമയെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.
പാട്ലടുക്കയിലെ അസീസി ( 30 ) നെയാണ് ബദിയഡുക്ക പൊലിസ് അറസ്റ്റ് ചെയ്തത്.
നവംബർ നാലിനാണ് കേസിനാസ്പദമായ സംഭവം.
പൊലിസ് പറയുന്നത് ഇങ്ങനെ,
പാട്ലടുക്കയിലെ ഹഫീസിൻ്റെ വീട് നവാസ് എന്നയാൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. നവാസ് അതിൽ തൻ്റെ കീഴിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ താമസിപ്പിക്കുകയും അവർ മോട്ടോർ അടക്കമുള്ള ഉപകരണങ്ങളും മറ്റും കേടുവരുത്തിയെന്നും ഇത് നന്നാക്കാൻ പറഞ്ഞപ്പോൾ
പല തവണ ഓരോ കാരണങ്ങൾ പറഞ്ഞ് ദിവസങ്ങളോളം നവാസ് കബളിപ്പിക്കുകയായിരുന്നു.
പിന്നീട് ഒരു ദിവസം നവാസ് ഹഫീസിനെ ഫോണിൽ വിളിച്ച് പ്രശ്നം തീർക്കാമെന്നും രണ്ട് ജോലിക്കാരെ അയക്കാമെന്നും പറഞ്ഞുവെത്രെ,
വൈകുന്നേരമായിട്ടും ജോലിക്കാർ എത്താത്തത് വിളിച്ച് ചോദിച്ചപ്പോൾ പാട്ലടുക്കയിലെ മരമില്ലിന് സമീപം എത്താൻ ആവശ്യപ്പെട്ടു. ഇതു പ്രകാരം ഹഫീസ് വൈകിട്ട് 6.45 ന് ഇവിടെ എത്തിയപ്പോൾ
നവാസിൻ്റെ കൂട്ടുകാരയ അസീസ്, അബ്ദുല്ല, റഹീം എന്നിവർ ചേർന്ന് ഹഫീസിനെ മാരകായുധങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഹഫീസ് കുമ്പള ജില്ലാ സഹകരണാശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

