പെര്‍ള: കവുങ്ങില്‍ നിന്ന്കാല്‍ തെന്നിവീണ് യുവാവ് മരിച്ചു. കര്‍ണ്ണാടക ബെട്ടംപാടി തമ്പത്തടുക്ക കുഞ്ഞമജല്‍ സ്വദേശിയും പെര്‍ള അമെക്കളയില്‍ താമസക്കാരനുമായ സെയ്തലവി(45)യാണ് മരിച്ചത്. വിവാഹശേഷം കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി സെയ്തലവി അമെക്കളയിലെ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. വ്യാഴാഴ്ച രാവിലെ കര്‍ണ്ണാടക അര്‍ളപ്പദവിലെ ഒരു സ്വകാര്യവ്യക്തിയുടെ പറമ്പില്‍ അടക്ക പറിക്കാന്‍ പോയതായിരുന്നു. ഇതിനിടെ കവുങ്ങില്‍ നിന്ന് കാല്‍തെന്നി താഴെ വീണു. ഉടന്‍ തന്നെ സെയ്തലവിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. മംഗളൂരു വെന്‍ലോക് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബെദിരംപള്ള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പരേതനായ മുഹമ്മദിന്റെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ; ഹാജറ. മക്കള്‍; സഫ്‌വാന, റിസ്‌വാന, ആരിഫ്, ഫാരിസ്.
!doctype>

