വീഡിയോ കോളിൽ സംസാരിച്ചു കൊണ്ടിരിക്കെ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
December 27, 2023
0
കുമ്പള.മൊബൈല്‍ ഫോണില്‍ വീഡിയോ കോൾ ചെയ്തു കൊണ്ടിരിക്കെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ്
ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.
അസം സ്വദേശി ഗര്‍മേശബാസുമസ് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് സീതാംഗോളിയിലെ താമസ സ്ഥലത്ത് രണ്ടാം നിലയില്‍ കയറി സുഹൃത്തിനോട് മൊബൈല്‍ ഫോണില്‍ വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണ് ഗര്‍മേശ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍ വഴുതി വീണത്. ഓടി കൂടിയ സമീപ വാസികൾ ഗര്‍മേശയെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയോടെയാണ് മരിച്ചത്. വിവാഹിതനാണ്. ഒരു കുട്ടിയുണ്ട്.

