കാസർകോട്.പൈവളിഗെ പഞ്ചായത്തിൽ കഴിഞ്ഞ ഒമ്പത് മാസത്തോളമായി അസി.എൻ ജിനിയറുടെ ഒഴിവ് നികത്തിയില്ല.
ഇതിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വം നൽകുന്ന ഭരണ സമിതി കാസർകോട് പഞ്ചായത്ത് ജോയിൻ ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു.
എ. ഇ അടക്കമുള്ള ഉദ്യോഗസ്ഥരുടെ കുറവ് ചൂണ്ടിക്കാട്ടി നിരവധി തവണ പ്രതിഷേധങ്ങൾ നടത്തിരുന്നു.
ഇതേ തുടർന്നാണ് അന്ന് ഇത്തരം ഒഴിവുകൾ നികത്തിയത്.
എ.ഇ ഇല്ലാത്തതിനാൽ പഞ്ചായത്തിൽ യാതൊരു വിധ വികസന പ്രവർത്തനങ്ങളും നടത്താൻ സാധിക്കാത്ത സ്ഥിതിയാണ്.
പദ്ധതികൾ മുടങ്ങിക്കിടക്കുന്നു.
സാമ്പത്തിക വർഷം അവസാനിക്കാൻ ചുരുങ്ങിയ സമയം മാത്രം ബാക്കി നിൽക്കെ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ താറുമാറായ അവസ്ഥയിലാണ്.
ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത് ജോയിൻ്റ് ഡയറക്ടർ,ജില്ലാ കലക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരോട് ഭരണ സമിതി നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
എ. ഇയെ നിയമിക്കാമെന്ന്
ജോയിൻ ഡയറക്ടർ
ഉറപ്പ് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ഫലമുണ്ടായില്ല. ഇതിൽ സഹികെട്ടാണ് ഭരണ സമിതി സമരത്തിനിറങ്ങിയത്.
അടിയന്തിരമായും എ.ഇ യെ നിയമിച്ചില്ലെങ്കിൽ അനിശ്ചിത കാല സരമത്തിന് നേതൃത്വം നൽകുമെന്ന് ഭരണ സമിതി അംഗങ്ങൾ പറഞ്ഞു.
പ്രസിഡൻ്റ് ജയന്തി, വൈസ് പ്രസിഡൻ്റ് പുഷ്പലക്ഷ്മി എൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അബ്ദുൽ റസാഖ് ചിപ്പാർ, സെഡ്.എ കയ്യാർ, അംഗങ്ങളായ ശ്രീനിവാസ ഭണ്ഡാരി, അബ്ദുല്ല കെ, സീതാരമഷെട്ടി, സുനിത വാൾട്ടി ഡിസോസ,അശോക ഭണ്ഡാരി, ഗീത, മമത എം, കമല പി, റഹ്മത്ത്.കെ, എന്നിവർ നേതൃത്വം നൽകി

