മുംബൈ: അഖില കാസർകോട് മുസ് ലിം ജമാഅത്ത് ലോഗോ പ്രകാശനം മുംബൈ ജമഅത്ത് ഹാളിൽ നടന്നു.
രാജ് മോഹൻ ഉണ്ണിത്താൻ എം.പി പ്രകാശനം നിർവ്വഹിച്ചു.
ബോംബൈ കേരള മുസ് ലിം ജമാഅത്ത് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനെത്തിയ രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എ.കെ.എം അഷ്റഫ്, സി.എച്ച്. കുഞ്ഞമ്പു എന്നിവർക്ക് സ്വീകരണം നൽകി.
ജമാഅത്തിന്റെ ആജീവനാന്ത മെമ്പർഷിപ്പ് ഐഡി കാർഡ്
വിതരണോദ്ഘാടനം
എം.എൽ.എമാരായ സി.എച്ച് കുഞ്ഞമ്പു,എ.കെ.എം അഷ്റഫ് എന്നിവർ നിർവഹിച്ചു.
ജമാഅത്ത് വൈസ് പ്രസിഡൻ്റ് ഫിറോസ് തളങ്കര അധ്യക്ഷനായി ജമാഅത്ത് ജന: സെക്രട്ടറി സുലൈമാൻ (സെലീം) മർച്ചന്റ് ഉദ്ഘാടനം ചെയ്തു. മുസ്തഫ കുമ്പോൽ, അബ്ദു കുന്നിൽ സംസാരിച്ചു.
പടം.മുംബൈ അഖില കാസർകോട് മുസ് ലിം ജമാഅത്ത് ലോഗോ പ്രകാശനം
രാജ് മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിക്കുന്നു

