മലപ്പുറം. മലപ്പുറം ജില്ലയിലെ മഞ്ചേരി ചെട്ടിയങ്ങാടിയിൽ ബസ് ഓട്ടോയിലിടിച്ച് അഞ്ച് പേർ മരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള അയപ്പഭക്തര്‍ സഞ്ചരിച്ച ബസ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവർ മഞ്ചേരി സ്വദേശി അബ്ദുല്‍ മജീദ് മറ്റു യാത്രക്കാരുമാണ് മരിച്ചത്.
ബസിലുണ്ടായിരുന്ന അഞ്ച് അയ്യപ്പ ഭക്തർക്കും പരുക്കേറ്റു.
കിഴക്കേ തലയില്‍ നിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോ ആണ് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അഞ്ചുപേരും മരിച്ചിരുന്നു. നാട്ടുകാരെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരിച്ചവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

