ഉപ്പള.ഉപ്പള അഗ്നി രക്ഷാ സേനയുടെ ആഭിമുഖ്യത്തിൽ സേനാംഗങ്ങൾക്കും, സിവിൽ ഡിഫൻസ്, ആപത് മിത്ര വളണ്ടിയർമാർക്കും ഉപ്പള നിലയത്തിൽ വച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പുതുവർഷത്തെ വരവേൽക്കുന്നതിന് മുന്നോടിയായി സേനാംഗങ്ങൾക്കും, വളണ്ടിയർമാർക്കും ആത്മവിശ്വാസത്തോടെ മുന്നേറാനുംകൂടുതൽ കരുത്തുപകരുകയെന്നതാണ്
നവവർഷം,നവഹർഷം" എന്ന പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്.
സ്റ്റേഷൻ ഓഫീസർ സി.പി.രാജേഷ് അധ്യക്ഷനായി.
അസി. സ്റ്റേഷൻ ഓഫിസർ നോബിൾ ജി.എസ്. സ്വാഗതം പറഞ്ഞു. കൗൺസിലിങ് സൈക്കോളജിസ്റ്റ് ലിപിന പാലക്കീൽ ബന്ദിയോട് ക്ലാസ് കൈകാര്യം ചെയ്തു.തുടർന്ന് കലാപരിപാടികൾ നടന്നു. പോസ്റ്റ് വാർഡൻ ബിനീഷ്.ആർ നന്ദി പറഞ്ഞു.

