മുംബൈ.പുതുവത്സരാഘോഷത്തിനു ഒരുക്കങ്ങൾ നടത്തുന്നതിനിടെ മുംബൈ
നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് മുംബൈ പൊലിസിന് അജ്ഞാതന്റെ ഫോൺ സന്ദേശം.നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പുതുവത്സരാഘോഷ ഒരുക്കൾക്കിടെയാണ് ഭീഷണി. കഴിഞ്ഞ ദിവസം വൈകിട്ട് മുംബൈ പൊലിസ് കൺട്രോൾ റൂമിന് ഭീഷണി സന്ദേശം ലഭിച്ചതെന്നാണ് പൊലിസ് വ്യക്തമാക്കിയത്.
നഗരത്തിൽ വ്യാപക തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
വിളിച്ചയാളുടെ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.
മുംബൈയിൽ സുരക്ഷിത പുതുവത്സരാഘോഷം നടത്താനുള്ള തയ്യാറെടുപ്പിലാണ് മുംബൈ പൊലിസ്.

