കുമ്പള.സർവീസ് റോഡിനോട് ചേർന്ന് റോഡിന്റെ ഭാഗമായി നിർമിച്ച സ്ലാബിന് മുകളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിനും, കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നതായും പരാതി.
തലപ്പാടി മുതൽ കാസർകോട് വരെയുള്ള സർവീസ് റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗതകുരുക്കിന് ഒഴിവെക്കുന്നു. വീതി കുറച്ച് നിർമിച്ച സർവീസ് റോഡ് അശാസ്ത്രീയമെന്നും പരാതിയുണ്ട്. ഇവിടെ ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്.
സർവീസ് റോഡിൽ മാത്രം ഇതിനോടകം വാഹന അപകടത്തിൽ മൂന്ന് പേരാണ് മരിച്ചത്.
സർവീസ് റോഡിൽ മുമ്പിലുള്ള വാഹനം മറി കടന്ന് പോകാനുള്ള രീതിയിലാണ് കൾവർട്ടിന്റെ മുകളിൽ സ്ലാബ് നിർമിച്ചിരിക്കുന്നത്.
ഇ വിടെയാണ് കാറും, ഇരുചക്രവാഹനങ്ങളും പലപ്പോഴും നിർത്തിയിടുന്നത്. ഇത് ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് വഴിമുടക്കുന്ന അവസ്ഥയുണ്ടാവുന്നു. അടിയന്തിര ചികിത്സയ്ക്ക് ആശുപത്രികളിൽ എത്തേണ്ട രോഗികളും, ഗർഭിണികളും ഗതാഗതക്കുരുക്കിൽപ്പെടുന്നത് പതിവാണ്.
സർവ്വീസ് റോഡിന്റെ സമീപത്ത് സ്ഥാപിച്ചിട്ടുള്ള വൈദ്യുതി ട്രാൻസ്ഫോർമറുകൾക്കും, തൂണുകൾക്കും ഉരസിയാണ് വാഹനങ്ങൾ മറികടന്നു പോകുന്നത്. ഇത് വലിയ ദുരന്തത്തിന് വഴിവെക്കുമെന്ന ആശങ്കയും യാത്രക്കാർക്കുണ്ട്.
കാൽനടയാത്രക്കാർ ഇതുവഴി പോകുന്നത് ഭീതിയോടെയാണ്. വലിയ കണ്ടെയ്നർ ലോറികൾക്ക് സമയം ക്രമീകരിച്ചു നൽകാത്തതും ഗതാഗത തടസനത്തിന് കാരണമാവുന്നുണ്ട്. സർവീസ് റോഡിൽ വച്ച് വാഹനങ്ങൾ തകരാറിലായാൽ മണിക്കൂറുകളോളമാണ് കുരുക്കനുഭവപ്പെടുന്നത്.
ദേശീയപാത അതോറിറ്റി റോഡ് വികസനത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിൽ സർവീസ് റോഡുകളുടെ വീതി കൂട്ടി ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

