കുമ്പള.ഓരോ വ്യക്‌തിയുടെയും ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന
കലാപരവും സാഹിത്യപരവുമായ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും മാതൃഭാഷ ഏറെ സഹായകരമാവുന്നതായി മാധ്യമ പ്രവർത്തകൾ കെ.എം അബ്ബാസ് അഭിപ്രായപ്പെട്ടു.
മഞ്ചേശ്വരം താലൂക്ക് ഭരണ ഭാഷാ വികസന സമിതി ഡയറി കം കലണ്ടർ പ്രകാശനവും ആദരിക്കൽ ചടങ്ങും ആരിക്കാടി കെ.പി റിസോർട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണ ഭാഷാ വികസന സമിതി പ്രസിഡൻ്റ് എം.കെ അലി മാസ്റ്റർ അധ്യക്ഷനായി.
സെക്രട്ടറി എസ്. വിനായകൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. കണ്ണൂർ റൂറൽ അഡീ.എസ്.പി രഞ്ജിത്ത് ടി.പി മുഖ്യാതിഥിയായി.
ഡയറി കം കലണ്ടർ പ്രകാശനം അഡീ.എസ്.പി രഞ്ജിത്ത് ടി.പി
കരീം അഡ്കാസിന് കൈമാറി നിർവഹിച്ചു.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൃഷ്ണ കുമാർ പള്ളിയത്ത്, എഴുത്ത് കാരൻ കുട്ടിയാനം മുഹമ്മദ് കുഞ്ഞി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
എൺമകജെ പഞ്ചായത്ത് പ്രസിഡൻ്റ് ജെ.എസ് സോമശേഖർ, കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി.എ റഹ്മാൻ ആരിക്കാടി,യഹിയ തങ്ങൾ,
അബ്ബാസ് ഓണന്ത, സെഡ്.എ മൊഗ്രാൽ, കൃഷ്ണ കുമാർ പള്ളിയത്ത്, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, എ.കെ ആരിഫ്, ചന്ദ്രശേഖര വൈദ്യർ, അലി മജീർപ്പള്ള, ഹമീദ് കണിയൂർ, ഇബ്രാഹിം കരീം ഉപ്പള, റഫീഖ് ഉപ്പള, ജബ്ബാർ പി.എ സംസാരിച്ചു.

