ദുബൈ.അൽറാസ് ഏരിയ മാസാന്ത മജ്ലിസുന്നൂറും ഗൾഫ് സുപ്രഭാതം ഏരിയ കൺവെൻഷനും നടത്തി.
സോൺ കോ- ഓഡിനേറ്റർ ഹുസൈൻ ദാരിമി ഉദ്‌ഘാടനം ചെയ്തു .
പ്രസിഡൻ്റ് സിദ്ധീഖ് ഫൈസി അധ്യക്ഷനായി.
മാധ്യമ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീതി നേടിയ പത്രമാണ് സുപ്രഭാതമെന്ന് അദ്ദേഹം പറഞ്ഞു . ആദർശം അടിയറ വെക്കാതെ നിലപാടിൽ ഉറച്ചു നിന്നു കൊണ്ട് വാർത്തകൾ നൽകുക എന്നതാണ് അതിന്റെ മുഖമുദ്രയെന്നും അദേഹം കൂട്ടി ചേർത്തു.
എസ്.കെ.എസ്.എസ്.എഫ് ദുബൈ കാസർകോട് ജില്ലാ പ്രസിഡൻ്റ് ഷാഫി അസ്അദി നസ്വീഹത്ത് നടത്തി .
ആദ്യ വരിക്കാരായി മുഹമ്മദ് കാപ്പിലിനെ ചേർത്ത് തുടക്കം കുറിച്ചു.
ക്ലസ്റ്റർ ഭാരവാഹികളായി
അബൂബക്കർ സിദ്ധീഖ് ഫൈസി ( ചെയർമാൻ ),ടി.എം.എ സിദ്ധീഖ് ( കൺവീനർ ),സിദ്ധീഖ് കനിയടുക്കം ( ചീഫ് കോ- ഓഡിനേറ്റർ ),ഫർഷീദ് പൂക്കട്ട (അസി.കോ- ഓഡിനേറ്റർ )
മൊയ്‌ദീൻ കുട്ടി കുമ്പിടി , സലാം പടലടുക്ക , ഫസൽ റഹ്മാൻ കോഴിക്കോട് ( വൈസ് ചെയർമാൻ )
മഷൂഖ് , നൂറുദ്ധീൻ കവ്വായി , ഇബ്രാഹിം ബന്തിയോട് ( ജോ.കൺവീനർ ).

