മൊഗ്രാൽ.ദേശീയപാത നിർമാണം പുരോഗമിക്കുന്നതിനിടെ മൊഗ്രാൽ ടൗണിൽ പടിഞ്ഞാറ് ഭാഗത്തുള്ള മസ്ജിദ് - മദ്റസ എന്നിവിടങ്ങളിലേക്കും തെക്കുഭാഗത്തുള്ള സ്കൂൾ വിദ്യാർഥികൾക്കും കടന്നു പോകാൻ പ്രതീക്ഷ നൽകിയിരുന്ന കലുങ്ക്, സർവീസ് റോഡ് ഉയരത്തിലാതോടെ വഴി തടസ്സപ്പെട്ടേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
മൊഗ്രാൽ ടൗൺ,ലീഗ് ഓഫീസ്, മീലാദ് നഗർ എന്നീ ഭാഗങ്ങളിൽ നിന്നും മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാനാണ് ഇവിടെ കലുങ്ക് നിർമിച്ചത്. ഉയരത്തിൽ നിർമിച്ച കലുങ്കിലൂടെ ഇരുഭാഗത്തേക്കും കടക്കാൻ സഹായകമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കലുങ്ക് നിർമാണം പകുതിയും പൂർത്തിയായിട്ടുണ്ട്. പടിഞ്ഞാർ ഭാഗത്തെത്തുമ്പോൾ സർവീസ് റോഡ് ഉയരം കൂടിയതിനാൽ കലുങ്ക് വഴി പോകാൻ കഴിയില്ലെന്ന് വിദ്യാർഥികൾ പറയുന്നു.
ഇക്കാര്യം നാട്ടുകാർ ദേശീയപാത അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
മൊഗ്രാൽ ടൗണിലെ അടിപ്പാതയ്ക്ക് സമാനമായാണ് ഇവിടെ ഉയരം കൂട്ടി കലുങ്ക് നിർമ്മിക്കുന്നത്. കലുങ്കിന് കുറച്ചുകൂടി ഉയരം കൂട്ടാനായാൽ ഈ വിഷയത്തിൽ പരിഹാരമാവുമെന്ന് നാട്ടുകാരും പറയുന്നു. പ്രതീക്ഷ കൈവിടാതെ ദേശീയപാത നിർമാണ കമ്പനി ഉന്നത ഉദ്യോഗസ്ഥരെ സമീപ്പിക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.

