ന്യൂഡല്‍ഹി.അടുത്ത വർഷം ആദ്യം രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനിരിക്കെ രാജ്യത്ത് ഉള്ളിയുടെയും സവാളയുടെയും കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ.
വിലക്കയറ്റ സാധ്യത മുന്നിൽ കണ്ട് ഉള്ളി കയറ്റുമതി നിരോധമെന്നാണ് കേന്ദ്രത്തിൻ്റെ അവകാശവാദം. അടുത്ത വർഷം മാർച്ച് അവസാനം വരെയാണ് നിരോധനംഏര്‍പ്പെടുത്തിയത്.
മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളില്‍ മഴയില്‍ വിളനാശം ഉണ്ടായിരുന്നു.
പിന്നാലെ വിപണിയില്‍ ഉള്ളി വില കുതിച്ചുയരുകയും ചെയ്തു.
പൊതുതിരഞ്ഞെടുപ്പിന് മുന്നോടി ഉള്ളി കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ വരുന്നു എന്നത് ചർച്ചയായിരിക്കുകയാണ്.

