ന്യൂഡൽഹി.ഉത്തരദേശത്തോട് റെയിൽവേയുടെ അവഗണന അവസാനിപ്പിക്കണമെന്ന്
രാജ് മോഹൻ ഉണ്ണിത്താൻ എംപി പാർലമെൻ്റിൽ ആവശ്യപെട്ടു.
വടക്കേ മലബാറിനോട് റെയിൽവേയുടെ ചിറ്റമ്മ സമീപനം കാരണം കാസർകോട് റെയിൽവേ യാത്രക്കാർ കടുത്ത ദുരിതത്തിലാണ്.
തെക്കൻ കേരളത്തിൽ നിന്ന് വരുന്ന മിക്ക ട്രെയിനുകളും കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുകയും അതിനാൽ കാസർകോട് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെടുകയാണെന്നും
ശീതകാല സമ്മേളനത്തിൽ 377 റൂൾ അനുസരിച്ച് എം.പി, വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരികയായിരുന്നു.
കാസർകോട് ജില്ലയിൽ പല ദീർഘദൂര ട്രെയിനുകൾക്കും നിലവിൽ സ്റ്റോപ്പില്ലാത്തത് വലിയ ദുരിതമുണ്ടാക്കുന്നതായും ഇക്കാര്യത്തിൽ പരിഹാരം ആവശ്യപ്പെട്ട് മണ്ഡലത്തിലെ റെയിൽവേ യാത്രക്കാർ പരാതികളുമായി ദിനേനെ തന്നെ സമീപിക്കുണ്ടെന്നും എം.പി വ്യക്തമാക്കി.
കണ്ണപുരം, തൃക്കരിപ്പൂർ, കുമ്പള, ഉപ്പള മഞ്ചേശ്വരം എന്നിവിടങ്ങിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണം, കൊവിഡിന് മുമ്പ് നിർത്തിവച്ച ദീർഘ ദൂര ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട്, പയ്യന്നൂർ, പയങ്ങാടി, കണ്ണപുരം തുടങ്ങി ഒട്ടുമിക്ക സ്റ്റേഷനുകളിലും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നും കൂടുതൽ യാത്രക്കാരും വരുമാനവുമുള്ള പല സ്റ്റേഷനുകളിലും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാനും പുതിയ സ്റ്റോപ്പുകൾ അനുവദിക്കാനും റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു
വടക്കേ അറ്റത്തുള്ള കുമ്പള സ്റ്റേഷനിൽ ഉപയോഗശൂന്യമായ 30 ഏക്കർ ഭൂമി ഉപയോഗപ്പെടുത്തി മംഗളൂരു സെൻട്രൽ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാൻ കുമ്പളയെ സാറ്റലൈറ്റ് ടെർമിനൽ സ്റ്റേഷൻ ആക്കാൻ നടപടി സ്വീകരിക്കണം.
കണ്ണൂർ- മംഗളൂരു റൂട്ടിൽ അധികമായി ഒരു മെമു ട്രെയിൻ കൂടി അനുവദിക്കണം.
വന്ദേ ഭാരത് ട്രെയിൻ ആരംഭിച്ച ശേഷമുണ്ടായ ട്രെയിനുകളുടെ പിടിച്ചിടലുകളും, ആശാസ്ത്രീയമായ സമയ മാറ്റങ്ങളും കാരണം ട്രെയിനിലെ തിരക്കുകളും യാത്രക്കാർ നേരിടുന്ന ദുരിതവും എം.പി പാർലമെൻ്റിൽ ചൂണ്ടിക്കാട്ടി

