മഞ്ചേശ്വരം.എൽ.ഡി.എഫ് സർക്കാർ നടത്തുന്ന നവകേരള സദസിന് ഫണ്ട് നൽകില്ലെന്ന് എൽ.ഡി.എഫ് ഭരണത്തിലുള്ള വോർക്കാടി പഞ്ചായത്ത് ഭരണസമിതി.
ഫണ്ട് നൽകാനുള്ള തീരുമാനത്തിനെതിേ മുസ് ലിം ലീഗ് അംഗം ബി.എ അബ്ദുൽ മജീദ് അവതരിപ്പിച്ച പ്രമേയത്തെ പത്ത് അംഗങ്ങൾ അനുകൂലിച്ചു. ആറു പേർ പ്രമേയത്തെ എതിർത്തുവെങ്കിലും ഭൂരിപക്ഷം അംഗങ്ങൾ അനുകൂലിച്ചതിനാൽ ഫണ്ട് നൽകാൻ പറ്റില്ലെന്ന് ഭരണസമിതി യോഗം തീരുമാനിച്ചു.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം ക്ഷേമ പെൻഷനുകൾ, വിധവ പെൻഷൻ, ലൈഫ് ഭവനം തുടങ്ങി എല്ലാ ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ കഴിയാതെ മുടങ്ങി കിടക്കുകയാണെന്ന് ബി.എ അബ്ദുൽ മജീദ് അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു.
കെ.എസ്.ആർ.ടി.സിയിൽ ശമ്പളവും പെൻഷനും കൃത്യമായി കൊടുക്കുന്നില്ല. ഈ നിലയിൽ സർക്കാർ പ്രയാസപ്പെടുമ്പോൾ നവകേരള സദസിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫണ്ട് അനുവദിക്കണമെന്നുള്ള സർക്കാർ ഉത്തരവ് തീർത്തും അനുചിതവും പഞ്ചായത്തുകളെ സാമ്പത്തികമായി കൂടുതൽ പ്രയാസപ്പെടുത്തുന്നതുമാണ്.പ്രമേയത്തിൽ പറഞ്ഞു

