തിരുവനന്തപുരം. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുള്ള പൊലിസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ ഡി.ജി.പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം.
മുദ്രാവാക്യം വിളി തുടങ്ങിയ പ്രവർത്തകർ നവ കേരള സദസിൻ്റെ ബാനറുകൾ നശിപ്പിച്ചത് പൊലിസിനെ പ്രകോപിപ്പിച്ചു.
പ്രവർത്തരെ പിരിച്ചുവിടാൻ പൊലിസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രസംഗിച്ചു കൊണ്ടിരിക്കെ പൊലിസ് എറിഞ്ഞ ഗ്രനേഡ് വേദിക്ക് മുകളിൽ പൊട്ടുകയായിരുന്നു.
ഇതോടെ പ്രവർത്തകർ അക്രമാസക്തരായി.
മാർച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ സുധാകരന്‍ അടക്കമുള്ള നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി.
കെ സുധാകരനും എം എം ഹസ്സനും ഉൾപ്പെടെയുള്ള നേതാക്കളെ പ്രവര്‍ത്തകര്‍ സ്ഥലത്തുനിന്ന് മാറ്റി.

