പൈവളിഗെ.മഞ്ചേശ്വരം മണ്ഡലത്തിലെ
പൈവളിഗെയിൽ അനുവദിച്ച ഗവ.ഐ.ടി.ഐ ഇനിയും യാഥാർഥ്യമായില്ല. ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി ഇടുക്കിയിലും കാസർകോട്ടും
ഒന്നാം പിണറായി സർക്കാരാണ് ഗവ.ഐ.ടി.ഐ പ്രഖ്യാപിച്ചത്.
എന്നാൽ പ്രഖ്യാപനമുണ്ടായി വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു തരത്തിലുള്ള തുടർ നടപടികളും ഉണ്ടായില്ലെന്ന് മാത്രമല്ല ഇക്കാര്യത്തിൽ നിലവിൽ സർക്കാരിന് ഒരു വ്യക്തതയുമില്ല.
ഇതു സംബന്ധിച്ച് എ.കെ.എം അഷ്റഫ് എം.എൽ.എ നിരവധി തവണ നിയമസഭയിൽ നിരവധി ചോദ്യങ്ങളുന്നയിക്കുകയും
വകുപ്പ് മന്ത്രിയോട് ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
ഐ.ടി.ഐ സ്ഥാപിക്കാൻ പൈവളിഗെ - ബായാർ റോഡരികിൽ കയർകട്ട ഒളച്ചൽ എന്ന സ്ഥലത്ത് മൂന്നേക്കറോളം റവന്യൂ ഭൂമി കണ്ടെത്തിയിരുന്നു.
വാഹന സൗകര്യമടക്കം എല്ലാം കൊണ്ടും ഏറെ അനുയോജ്യമായ ഈ സ്ഥലം പൈവളിഗെ ടൗണിൽ നിന്നും രണ്ട് കിലോമീറ്റർ മാറിയാണ്.
ഐ.ടി.ഐ പ്രഖ്യാപിച്ചപ്പോൾ
കെട്ടിടം അടക്കമുള്ള അടിസ്ഥാന സൗകര്യം ഒരുക്കാമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചിരുന്നു.
(പൈവളിഗെ ഒളച്ചലിൽ ഐ.ടി.ഐക്കായി കണ്ടെത്തിയ റവന്യൂ ഭൂമി)
എന്നാൽ സർക്കാർ ഇക്കാര്യത്തിൽ ഇതുവരെ യാതൊരു മറുപടിയും നൽകിയിട്ടില്ല.
സാമ്പത്തിക ബാധ്യത കാരണമാണ് തുടർ പ്രവർത്തനമൊന്നും ആരംഭിക്കാനാകാത്തത്.
പൈവളിഗെ ഐ ടി. ഐ യാഥാർഥ്യമാക്കാൻ അടിയന്തിര നടപടികളുണ്ടാകണമെന്നും അല്ലാത്ത പക്ഷം സമര പരിപാടി കൾക്ക് നേതൃത്വം നൽകുമെന്നുമാണ് നാട്ടുകാർ പറയുന്നത്
90 ശതമാനവും ഭാഷാ ന്യൂനപക്ഷങ്ങളിൽ പെട്ട ജനങ്ങൾ അധിവസിക്കുന്ന പ്രദേശമാണ് പൈവളിഗെ.
കൂടാതെ അതിർത്തി പ്രദേശമെന്ന പരിഗണനയും ഈ ഐടിഐ പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നു.
ടെക്നിക്കൽ വിദ്യാഭ്യാസത്തിന് ഇവിടെ സൗകര്യമില്ലാത്തതിനാൽ കർണാടകയിലെ മംഗളൂരു അടക്കമുള്ള നഗരങ്ങളെയാണ് ഈ ഭാഗത്തുള്ളവർ ആശ്രയിച്ച് വരുന്നത്.
അതേ സയമം

