ഉപ്പള.രാഷ്ട്രീയ പാർട്ടികൾ അവരുടെ പരിപാടികളിൽ വ്യത്യസ്തത കൊണ്ടുവന്ന് വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.
എന്നാൽ മഞ്ചേശ്വരത്ത് യൂത്ത് ലീഗ് അത്തരത്തിലുള്ള മാതൃകാപരവും വേറിട്ടതുമായ പ്രവർത്തനത്തിനാണ് മുന്നിട്ടിറങ്ങിരിക്കുകയാണ്.
മഞ്ചേശ്വരം മണ്ഡലത്തിലെ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ,
നാട്ടിലെ യുവതി യുവാക്കളെ സർക്കാർ സർവീസിൽ എത്തിക്കുന്നതിനായി മാസ് കാംപയിൻ ആചരിച്ച് വരികയാണ് മഞ്ചേശ്വരം മണ്ഡലം മുസ് ലിം യൂത്ത് ലീഗ്.
"നാടിൻ്റെ നന്മയ്ക്ക് നാട്ടിലെ ഉദ്യോഗസ്ഥർ" കാംപയിൻ്റെ ഭാഗമായി വിവാഹ പന്തലിൽ നടത്തിയ പി.എസ്.സി രജിസ്‌ട്രേഷൻ ക്യാംപ് നവ്യാനുഭവമായി.
മംഗൽപ്പാടി പഞ്ചായത്ത് ഉപ്പളയിലെ ബ്രദേഴ്സ് മണിമുണ്ടയും മുസ് ലിം യൂത്ത് ലീഗ് മണിമുണ്ട ശാഖ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നവ നവദമ്പതികളായ മണിമുണ്ടയിലെ ആഷിഖ്- നമീറ എന്നിവരെ പി.എസ്.സി രജിസ്ട്രേഷൻ നടത്തി. വിവാഹ ചടങ്ങിൽ പങ്കെടുത്ത പരിസരപ്രദേശങ്ങളിൽ നിന്നുള്ള അഭ്യസ്തവിദ്യരായ യുവതി യുവാക്കളും കാംപയിൻ്റെ ഭാഗമായി.
മംഗൽപാടി പഞ്ചായത്ത് മുസ് ലിം ലീഗ് വൈസ് പ്രസിഡൻ്റ് അസീം മണിമുണ്ട, മുസ് ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ ബി.എം മുസ്തഫ, ജന. സെക്രട്ടറി സിദ്ദീഖ് ദണ്ഡഗോളി, വൈസ് പ്രസിഡൻ്റ് മജീദ് പച്ചമ്പള, നൗഷാദ് ശൈഖ്, അഷ്ഫാക്ക്, മൂസ, അസർ അമീൻ, ഹിജാസ്, സാക്കിർ, സുബൈർ തുടങ്ങിയവർ നേതൃത്വം നൽകി.

