മഞ്ചേശ്വരം.ബാളിയൂർ മുഹിയു ദ്ധീൻ ജുമാ മസ്ജിദിൻ്റെ ഉദ്ഘാടനവും സൗഹാർദ സംഗമവും മൂന്നു ദിവസത്തെ മതപ്രഭാഷണവും 14-ന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. കെ.എസ്.അലി തങ്ങൾ കുമ്പോൽ അധ്യക്ഷനാകും. വൈകിട്ട് 3.30ന് ബദർ മൗലീദ് പാരായണത്തിന് ഫസൽ കോയമ്മ തങ്ങൾ നേതൃത്വം നൽകും.വൈകീട്ട് 4.30-ന് നടക്കുന്ന സൗഹാർദ സംഗമം കർണാടക നിയമസഭാ സ്പീക്കർ യു.ടി.ഖാദർ ഉദ്ഘാടനം ചെയ്യും എ.കെ.എം അഷ്റഫ് എം.എൽ.എ അധ്യക്ഷനാകും.രാജ് മോഹൻ ഉണ്ണിത്താൻ എം.പി.എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, സദാശിവ കെ.ഷെട്ടി കുളുർ മുഖ്യാതിഥികളാകും.15-ന് മജ്ലിസുന്നൂറിന് ഇബ്രാഹിം ബാത്തിഷ തങ്ങൾ ആനകല്ല് നേതൃത്വം നൽകും. കൂട്ടുപ്രാർഥനക്ക് ഇബ്രാഹിം ഖലീൽ അൽ ബുഖാരി കടലുണ്ടി നേതൃത്വം നൽകും.16-നുസയ്യിദ് സൈനുൽ ആബിദിൻ തങ്ങൾ കുന്നുംകൈ പ്രാർഥനയ്ക്ക് നേതൃത്വം നൽകും.നൗഫൽ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ ഖത്തീബ് നസീർ ദാരിമി, ജമാ അത്ത് പ്രസിഡൻറ് മൊയ്തീൻ കുട്ടി, സെക്രട്ടറി ഷെറീഫ്ചി നാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബൂബക്കർ ഹൊസങ്കടി, കൺവീനർ ആരിഫ് യഷസ് എന്നിവർ സംബന്ധിച്ചു.

