പൈവെളിഗെ. ( കാസർകോട്)
തലമുറ തേടുന്ന മികവിൻ പ്രകർഷം എന്ന പ്രമേയത്തിൽ അൽ ജാമിഅത്തുൽ അൻസാരിയ അൽ ഇസ് ലാമിയ പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി പതിനാറാം വാർഷിക രണ്ടാം സനദ് ദാന മഹാ സമ്മേളനത്തിന് പയ്യക്കി മഖാം സിയാറത്തോടെ തുടക്കമായി. പൈവെളിഗെ മദീന ഗാർഡൻ നഗരിയിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൻ്റെ സമാപനം ശനിയാഴ്ച പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
സമസ്ത പ്രസിഡൻ്റ്സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ
സനദ് ദാനവും അനുഗ്രഹഭാഷണവു നിർവഹിക്കും.
സമ്മേളനത്തിൽ വിദ്യാഭ്യാസം-വൈദഗ്ധ്യ പോഷണം, പാരമ്പര്യത്തിൻ്റെ സന്തുലിത സമീപനം, നൈതികത - ധാർമികത, സാങ്കേതിക ഉദ്ഗ്രഥനം - സംയോജനം, ചുമതലാ ബോധം - സ്വാധീനം എന്നീ ഉപവിഷയങ്ങൾ ഉൾക്കൊള്ളിക്കപ്പെട്ട അൽ അൻസാർ സുവനീർ പ്രകാശനവും ഉദ്ഘാടനവും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
നൂറെ അജ്മീർ മജ്ലിസിന് വലിയുദ്ദീൻ ഫൈസി നേതൃത്വം നൽകി. ചെയർമാൻ അബ്ദുൽ മജീദ് ദാരിമി അധ്യക്ഷനായി.
ജാഥാ ക്യാപ്റ്റൻ സ്വാലിഹ് ഹാജിയുടെ നേതൃത്വത്തിൽ വിളംബര റാലി നടത്തി. സ്ഥാപന പ്രിൻസിപ്പൽ മാഹിൻ മുസ്ലിയാർ തൊട്ടി പതാക ഉയർത്തി. സൈനുൽ ആബിദീൻ തങ്ങൾ അനുഗ്രഹ ഭാഷണം നടത്തി.
ഇന്ന് വൈകിട്ട് 3ന് നടക്കുന്ന പ്രവാസി സംഗമം സൈഫുള്ളാഹ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഖാദർ ഹാജി നൂർ മഹൽ, സലാം ചേവാർ, മഹ്മൂദ് ഹാജി സാഗ് തുടങ്ങിയവർ അതിഥികളായിരിക്കും. നാല് മണിക്ക് സ്നേഹ സംഗമം അസീസ് മരിക്കെയുടെ അധ്യക്ഷതയിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. എ.കെ.എം അശ്‌റഫ് എം.എൽ.എ , സി.എച്ച് കുഞ്ഞമ്പു, ഫാദർ ബേസിൽ വാസ്, എസ് പ്രതീപ് കുമാർ കുൽകാർ തുടങ്ങിയവർ മുഖ്യ അതിഥികളാവും.
60 വർഷത്തെ വൈജ്ഞാനിക പ്രസരണത്തിലൂടെ പൈവെളിഗെ നാടിന് ധാർമിക വെളിച്ചം പകർന്ന പയ്യക്കി ഉസ്താദ് ഒന്നാമൻ്റെയും 40 വർഷത്തോളം പിതാവിൻ്റെ അതേ പാതയിൽ സഞ്ചരിച്ച് മതഭൗതിക സമന്വയ സംവിധാനത്തിന് തുടക്കം കുറിച്ച പയ്യക്കി ഉസ്താദ് രണ്ടാമൻ്റെയും സ്ഥാപന പ്രിൻസിപ്പലായി ഹൃസ്വ കാലയളവിൽ സേവനമനുഷ്ഠിച്ച മാണിയൂർ ഉസ്താദിൻ്റെയും പേരിൽ തിരുസ്മൃതി സംഗമം നടക്കും. ഇസ്മയിൽ ഫൈസി കറായ ഉദ്ഘാടനം ചെയ്യും . ഹനീഫ് നിസാമി, ആദം ദാരിമി കൊടാജെ, സിദ്ദീഖ് അസ്ഹരി പാത്തൂർ തുടങ്ങിയവർ സംബന്ധിക്കും.
നാളെ രാവിലെ 10 മണിനടക്കുന്ന വിദ്യാർഥി യുവജനസംഗമം സയ്യിദ് മുബശ്ശിർ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യും. സത്താർ പന്തല്ലൂർ വിഷയാവതരണം നടത്തും. ഉച്ചക്ക് രണ്ടിന് നടക്കുന്ന ഉലമാ ഉമറാ സംഗമത്തിൽ പ്രിൻസിപ്പൽ മാഹിൻ മുസ്ലിയാർ ഉദ്ഘാടനം നിർവഹിക്കും. ഓണംപിള്ളി മുഹമ്മദ് ഫൈസി , അബ്ദുൽ ഖാദിർ ഫൈസി ചെങ്കള തുടങ്ങിയവർ പങ്കെടുക്കും. രാത്രി 7 ന് സമാപന സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനവും സനദ് ദാനവും സനദ് ദാന പ്രഭാഷണവും സമസ്ത പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും നിർവഹിക്കും. സമസ്ത ജനറൽ സെക്രട്ടറി പ്രെ. ആലിക്കുട്ടി മുസ്ലിയാർ, ട്രഷറർ കോയ്യോട് ഉമർ മുസ്ലിയാർ, യു.എം അബ്ദു റഹ്മാൻ മുസ്ലിയാർ, താഖ അഹ്മദ് മുസ്ലിയാർ, കർണാടക സ്പീക്കർ യു.ടി ഖാദർ
ഹനീഫ് ഹാജി, അസീസ് മരിക്കെ, സാലിഹ് ഹാജി, ഹമീദ് ഹാജി , ഹാറൂൻ അഹ്സനി, പ്രോഗ്രാം കൺവീനർ മുഹമ്മദ് ഫൈസി കജെ എന്നിവർ സംസാരിക്കും.

