കോഴിക്കോട്.പ്രുമുഖ വ്യവസായി എം.എം.യൂസുഫ് അലി പ്രവാസലോകത്ത് അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയത്, മുൻത്തി,അദ്ദേഹത്തിനുള്ള ആദരമായി 50 കുട്ടികള്‍ക്ക് സൗജന്യഹൃദയ ശസ്ത്രക്രിയ നടത്തുമെന്നു ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ഡോ.ഷംസീര്‍ വയലില്‍.
യൂസഫലിയുടെ മൂത്ത മകള്‍ ഡോ.ഷബീന യൂസഫലിയുടെ ഭര്‍ത്താവാണ് ഡോ. ഷംസീര്‍. ജന്മനാ ഹൃദ്രോഗങ്ങളുള്ള 50കുട്ടികള്‍ക്കാണ് ശസ്ത്രക്രിയ നല്‍കുക. പദ്ധതി ഇന്ത്യയിലെയും യു.എ.ഇയിലെയും ഒമാനിലെയും ആശുപത്രികള്‍ വഴിയാണ് നടപ്പാക്കുക. യൂസഫലിയുടെ യു.എ.ഇയിലെ അമ്പതാണ്ട് അദ്ദേഹത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പാതയില്‍ തന്നെ അടയാളപ്പെടുത്താനാണ് ശ്രമമെന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു

