കാസർകോട്.കലയും കലാകാരന്മാരും സുമനസുകളെ കോർത്തിണക്കുന്ന മാന്ത്രിക ചരടാണെന്ന് ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് പറഞ്ഞു. ജില്ലയിലെ പ്രമുഖ കലാ സാംസ്കാരിക കൂട്ടായ്മയായ ടീം കാസർകോട് സംഘടിപ്പിച്ച "മ്യുസിക് ദർബാർ " പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളർന്നു വരുന്ന കലാകാരൻമാർക്ക് ഇത്തരത്തിലുള്ള സംഗമങ്ങളിലൂടെ നൽകപ്പെടുന്ന പ്രോത്സാഹനങ്ങൾ അഭിനന്ദിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കാസർകോടിന്റെ നന്മ മനസ് ഞാൻ വർഷങ്ങൾക്ക് മുമ്പേ തിരിച്ചറിഞ്ഞതാണ്. നല്ല കഴിവുള്ള നവ ഗായകരെ അണിനിരത്തി നടത്തുന്ന ഇത്തരം പരിപാടികൾ സർഗ വൈഭവമുള്ള കുട്ടികളെ മുൻനിരയിലേക്ക് എത്തിക്കാൻ ഉപകാരപ്പെടുമെന്നും ലാൽ ജോസ് പറഞ്ഞു
ഹൃസ്വചിത്ര സംവിധായകൻ വി.അബ്ദുൾ സലാം, എം.സ്കേപ്പ് പ്രഥമ റൈസിംഗ് സ്റ്റാർ അവാർഡ് നേടിയ സൗപർണിമ സജു , ശിവദ മധു, ഫ്ലവേഴ്സ് ടോപ്പ് സിങർ സീസൺ 4 ഫെയിം താര രഞ്ജിത്ത് എന്നിവർക്ക്കുള്ള ഉപഹാരം ലാൽ ജോസ് സമ്മാനിച്ചു
ചെർക്കള ഗ്രീൻവാലി റിസോർട്ടിൽ നടന്ന പരിപാടിയിൽ വിവിധ കലാമത്സരങ്ങളിൽ ശ്രദ്ധേയരായ ഇരുപതോളം കുട്ടികൾ പങ്കെടുത്തു. ഗാനാലാപനം, ഒപ്പന, വൃന്ദവാദ്യം, നാടോടി നൃത്തം തുടങ്ങിയ വ്യത്യസ്ത കലാപരിപാടികൾ അരങ്ങേറി.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഡോ. ശിവ പ്രസാദ് (വൃന്ദവാദ്യ പരിശീലകൻ), നാസർ പറശ്ശിനിക്കടവ് (ഒപ്പന പരിശീലകൻ) ഡോ. അബ്ദുൾ സത്താർ (സാഹിത്യ പ്രവർത്തകൻ) എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ബി.എം സാദിഖ് അധ്യക്ഷനായി. സുരേഷ് രാമന്തളി, അഹമ്മദ് ഹാജി അസ്മാസ് , കലാഭൻ നന്ദന എന്നിവർ സംസാരിച്ചു.
വി. അബ്ദുൽസലാം,
സ്വാലി ഹാജി ബേക്കൽ, ടി.എ ഷാഫി , ശുഹൈബ് വൈസ്രോയി, മുഹമ്മദ് പട്ള, ഡോ.അബ്ദുൾ സത്താർ, അഷ്റഫ് അലി ചേരങ്കൈ,സിദ്ദീഖ് പടപ്പിൽ , അസൂബക്കർ ഗിരി, ലത്തീഫ് ചെമ്മനാട് എന്നിവർ സംസാരിച്ചു.

