കണ്ണൂർ.കണ്ണൂർ സെൻട്രൽ ജയിലിൽ നിന് ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പ്രതി ജയിൽ ചാടി. കോയ്യോട് സ്വദേശി ഹർഷാദ് ആണ് തടവ് ചാടിയത്.ഇന്ന് രാവിലെ പത്രക്കെട്ട് എടുക്കാൻ പോയ ഹർഷാദ് ബൈക്കിൻ്റെ പിറകിൽ കയറി രക്ഷപ്പെടുകയായിരുന്നു. പത്ത് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് ജയിൽ ചാടിയത്.
മയക്കുമരുന്ന് കേസിൽ 10 വർഷം തടവിനാണ് ഹർഷാദ് ശിക്ഷിക്കപ്പെട്ടത്. കണ്ണവം പൊലിസ് എടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹർഷാദ്.

