മുംബൈ. രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപാലമായ ശിവരി- നാവസേവ ട്രാൻസ്ഹാർബർ ലിങ്ക് പ്രധാ നമന്ത്രി നരേന്ദ്ര മോദി രാജ്യ ത്തിന് സമർപ്പിച്ചു. 22 കിലോ മീറ്റർ നീളമുള്ള പാലം 17,843 കോടി രൂപ ചെലവിലാണ് നിർമിച്ചത്.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സ്മരണാർഥം അടൽ സേതു എന്നാണ് കടൽപ്പാലത്തിന് പേരിട്ടിരിക്കുന്നത്. മുംബൈയ്ക്കും നവിമുംബൈയ്ക്കുമിടയിലുള്ള യാത്രാസമയം ഒന്നര മണി ക്കൂറിൽ നിന്ന് 20 മിനിറ്റായി
കുറയ്ക്കുമെന്നതാണ് നേട്ടം.
മുംബൈ രാജ്യാന്തര
എയർപോർട്ട്, നവി മുംബൈ
രാജ്യാന്തര എയർപോർട്ട് എന്നിവിടങ്ങളിലേക്കു വേഗത്തിൽ ഇനി മുതൽ യാത്ര സാധ്യമാകും. മും ബൈയിൽ നിന്നു ദക്ഷിണേ ന്ത്യയിലേക്കും പുനെ, ഗോവയിലേക്കുമുള്ള യാത്രാ സമയവും ഇനി കുറയും. ശിവരി-നാവസേവ കടൽപാലത്തിന്റെ രണ്ട്
അറ്റങ്ങളിലും നിന്ന് നഗരത്തിൻ്റെ മറ്റു മേഖലകളെ ബന്ധിപ്പിക്കുന്ന മൂന്നു ഉപപാതകൾ കൂടി ഉടൻ യാഥാർഥ്യമാക്കും.
ട്രാൻസ്‌ഹാർബർ ലിങ്ക് മുംബൈ നഗരത്തിൽ നിന്ന്
ആരംഭിക്കുന്ന ശിവരിയിൽ
നിന്നു വർളിയിലേക്കുള്ള എലി വേറ്റഡ് പാതയാണ് ഇതിലൊ ന്ന്. 4.25 കിലോമീറ്റർ നീളമുള്ള പാത പൂർത്തിയായാൽ വർളി, ബാന്ദ്ര, ദാദർ മേഖലയിൽ നിന്ന് ഏതാനും മിനിറ്റുകൾക്കൊണ്ട് കടൽപാലത്തിലെത്താം.
2016ലാണ് പ്രധാനമന്ത്രി കടൽപാലത്തിന് തറക്കല്ലിട്ടത്. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷയ്ക്കും പാലത്തിൽ പ്രവേശനമില്ല. മറ്റു വാഹനങ്ങൾ വൻതുക ടോൾ നൽകണം.

