മഞ്ചേശ്വരം.സീതാംഗോളി മുഗുവിലെ പ്രവാസി അബൂബക്കര്‍സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി.
ആരിക്കാടി ചത്രംപള്ളം റോഡിലെ മോണുഹാജിയുടെ മകൻ അബ്ദുൽ റസാഖ് (31) ആണ് കാസർകോട് കോടതിയിൽ കീഴടങ്ങിയത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ മഞ്ചേശ്വരം പൊലിസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടിനെ തുടര്‍ന്നാണ് അബൂബക്കര്‍ സിദ്ധീഖിനെ 11 അംഗ സംഘം പൈവളിഗയിലേക്ക് വിളിച്ച് വരുത്തി മരത്തില്‍ തല കീഴായി കെട്ടിയിട്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
രണ്ട് വർഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.
ക്വട്ടേഷൻ നൽകിയവരും ഏറ്റെടുത്തവരും പ്രതികളെ സഹായിച്ചവരടക്കം 15 പേരാണ് പ്രതിപട്ടികയിൽ ഉളളതെന്നാണ് നേരത്തെ പൊലിസ് വ്യക്തമാക്കിയത്.

