വോർക്കാടി.വോർക്കാടി കുടുംബാരോഗ്യ കേന്ദ്രത്തിനായി പണിത പുതിയ കെട്ടിടം ഇനിയും പ്രവർത്തനം തുടങ്ങിയില്ല.
കുടുംബാരോഗ്യ കേന്ദ്രം എത്രയും വേഗം ജനങ്ങൾക്കായി തുറന്ന് കൊടുക്കണമെന്ന് വോർക്കാടി പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. യു.ഡി.എഫ് നേതൃത്വത്തിൽ മുൻ ഭരണ സമിതിയുടെ കാലത്ത് പ്രസിഡൻ്റായിരുന്ന ബി. എ.അബ്ദുൽ മജീദിന്റെ ഇടപെടലിനെ തുടർന്ന് അന്നത്തെ എം.എൽ.എ പി.ബി അബ്ദുറസാഖ് 50 ലക്ഷം രൂപയും കാസർകോട് വികസന പാക്കേജിൽ നിന്ന് 1.10 ലക്ഷവും ഗ്രാമ പഞ്ചായത്ത് 5 ലക്ഷവും ചിലവഴിച്ചായിരുന്നു 1.65 ലക്ഷം രൂപയുടെ അടങ്കലിൽ തുകയിൽ കെട്ടിടം നിർമിച്ചത്.
പണി പൂർത്തീകരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് തുറന്ന് കൊടുക്കാൻ നിലവിലെ ഭരണ സമിതി തയ്യാറായിട്ടില്ല.
നിത്യവും മുന്നൂറിലേറെ രോഗികളാണ് ഇവിടെയെത്തുന്നത്.
പഴയ കെട്ടിടത്തിൽ ജീവനക്കാരും രോഗികളും അസൗകര്യങ്ങളാൽ വീർപ്പുമുട്ടുമ്പോഴാണ് ഭരണ സമിതിയുടെ അനാസ്ഥ.
ആവശ്യത്തിന് ഡോക്ടർമാരും മറ്റു ജീവനക്കാരുമില്ലാത്തതും രോഗികളെ ദുരിതത്തിലാക്കുന്നു എത്രയും വേഗം പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുന്നതിനും അധികൃതർ തയ്യാറായില്ലെങ്കിൽ
പ്രതീകാത്മക ഉദ്ഘാടന മടക്കമുളള പ്രക്ഷോഭങ്ങൾ നേതൃത്വം നൽകുമെന്ന് മുസ് ലിം ലീഗ് വ്യക്തമാക്കി.
യോഗത്തിൽ കെ. മുഹമ്മദ് പാവൂർ അധ്യക്ഷനായി.
മണ്ഡലം പ്രസിഡൻ്റ് അസീസ് മരിക്കെ ഉദ്ഘാടനം ചെയ്തു. യു.കെ സൈഫുള്ള തങ്ങൾ, എ. കെ ആരിഫ്, പി.ബി അബൂബക്കർ പാത്തൂർ, ഉമ്മറബ്ബ ആനക്കല്ല്, അബ്ദുല്ല മദേരി, മൂസ ഹാജി തോക്കെ, ഇബ്രാഹിം ധർമ്മ നഗർ, അഹ്മദ് കുഞ്ഞി കജെ, ബാവ ഹാജി, സിദ്ദീഖ് ബദിയാർ, മൂസ കെദുമ്പാടി, ഇബ്രാഹിം കജെ ,എന്നിവർ സംസാരിച്ചു.
ബി.എ അബ്ദുൽ മജീദ് സ്വാഗതവും വി.എസ് മുഹമദ് നന്ദിയും പറഞ്ഞു.

