കുമ്പള.വിദ്യാർഥികളിൽ ശാസ്ത്ര ബോധവും ശാസ്ത്രീയ മനോഭാവവും വളർത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് രാഷ്ട്രീയ ആവിഷ്കർ അഭിയാൻ.
ചെറുപ്പം മുതൽ പഠനവും പ്രശ്നപരിഹാര ശേഷിയും ശാസ്ത്രീയ ചിന്തയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
വിദ്യാലയങ്ങളിൽ ശാസ്ത്രം ,ഗണിതം സാങ്കേതികവിദ്യ എന്നിവയുടെ അധ്യാപനവും പഠനവും മെച്ചപ്പെടുത്തുന്നതിനാണ് ഈ പരിശീലനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇതിൻ്റെ ഭാഗമായി സമഗ്ര ശിക്ഷ കേരള കാസർകോട് സംഘടിപ്പിക്കുന്ന "സയൻസ് ഫെസ്റ്റി"ന്റെ ബി.ആർ.സി കുമ്പള തല യു.പി വിഭാഗം അധ്യാപകർക്കുള്ള പരിശീലനം എൻ.എച്ച്.എസ്.എസ് പെർഡാലയിൽ നടന്നു. പരിശീലനത്തിൽ സയൻസ്കിറ്റ് ,ശാസ്ത്ര പാർക്ക് നവീകരണം ,ശാസ്ത്ര പഠനയാത്ര ,ജിയോ ലേണിങ് ലാബ് തുടങ്ങിയ പദ്ധതിയുടെ കാര്യക്ഷമമായി സജ്ജരാക്കുന്നതിനാണ് പരീശീലനം ഊന്നൽ നൽകുന്നത്.
പരിശീലനത്തിന്റെ കുമ്പള ബ്ലോക്ക് തല ഉദ്ഘാടനം
ബദിയടുക്ക പഞ്ചായത്ത് പ്രസിഡൻ്റ് ശാന്ത.ബി ഉദ്ഘാടനം ചെയ്തു.
കുമ്പള ബ്ലോക്ക് കോ-ഓർഡിനേറ്റർ ജയറാം ജെ യുടെ അധ്യക്ഷനായി.
എൻ. എച്ച്.എസ്.എസ് പ്രിൻസിപ്പൽ മാധവൻ ഭട്ടതിരി ,ബി.ആർ.സി ഹൊസ്ദുർഗ് ട്രെയിനർ രാജഗോപാലൻ ,സി.ആർ.സി സി മാരായ ഭാരതി ,ഈശ്വര, മമത ,സുരേഷ് കുമാർ എന്നിവർ സംസാരിച്ചു

