കുമ്പള.ജനുവരി 24 ന് ലോക്കൽ ഗവ.മെംബേർസ് ലീഗിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചിൻ്റെ മുന്നോടിയായി
കുമ്പള പഞ്ചായത്ത് മുസ് ലിം ലീഗ് ജനപ്രതിനിധികൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.
മുസ്ലിം ലീഗ് മണ്ഡലം ജന. സെക്രട്ടറി എ.കെ ആരിഫ് ഉദ്‌ഘാടനം ചെയ്തു.
പാർലമെന്ററി പാർട്ടി ലീഡർ യൂസഫ് യൂസഫ് ഉളുവാർ അധ്യക്ഷനായി.
മണ്ഡലം ജന. സെക്രട്ടറി ബി.എ റഹ്‌മാൻ ആരിക്കാടി സ്വാഗതം പറഞ്ഞു.
മുസ് ലിം ലീഗ് പഞ്ചായത്ത്
പ്രസിഡൻ്റ്.ബി.എൻ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ യൂസഫ്, വൈസ്പ്രസിഡൻ്റ് നാസർ മൊഗ്രാൽ, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, പഞ്ചായത്ത് ലീഗ് സെക്രട്ടറി ഫസൽ പേരാൽ, അസീസ് കെ.എം, പഞ്ചായത്ത് അംഗങ്ങളായ സി.എം മുഹമ്മദ്, താഹിറ ഷംസീർ, രവിരാജ് സംസാരിച്ചു.

