ഉപ്പള: മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം മുൻ പ്രസിഡൻ്റു രാഷ്ട്രീയ-സാമൂഹിക- മത രംഗങ്ങളിലെ അര നൂറ്റാണ്ട് കാലത്തെ സേവകനും നായകനുമായ ഗോൾഡൻ അബ്ദുൽ കാദർ മഞ്ചേശ്വരത്തെ ജന ഹൃദയങ്ങളിൽ കുടിയേറിയ നേതാവായിരുന്നുവെന്ന് മുസ്‌ലിം ലീഗ് ജില്ല വൈ: പ്രസിഡൻ്റ് ഒൺ ഫോർ അബ്ദുൽ റഹ്മാൻ അഭിപ്രായപ്പെട്ടു മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അദ്ദേഹത്തിന്റെ ഓർമ ദിനത്തിൽ സംഘടിപ്പിച്ച സ്മൃതി പഥം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
പ്രസിഡൻ്റ് അസീസ് മരിക്കെ അധ്യക്ഷനായി.
ജനറൽ സെക്രട്ടറി എ.കെ ആരിഫ് സ്വാഗതം പറഞ്ഞു.
ജില്ല വൈ: പ്രസിഡൻ്റ് എ.എം കടവത്ത് അനുസ്മരണ പ്രഭാഷണം നടത്തി.സംസ്ഥാന പ്രവർത്തക സമിതി അംഗം അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ്, ജില്ല വൈ: പ്രസിഡൻ്റ് എം. ബി യൂസുഫ് ,ടി.എ മൂസ, സെക്രട്ടറി എംഅബ്ബാസ്
മണ്ഡലം ട്രഷറർ യു.കെ സൈഫുള്ള തങ്ങൾ, വൈ: പ്രസിഡൻ്റുമാരായ ഹാദി തങ്ങൾ , അന്തുഞ്ഞി ഹാജി ചിപ്പാർ, സെക്രട്ടറിമാരായ സിദ്ധീഖ് ഒളമുഗർ, ഖാലിദ് ദുർഗിപള്ള, ജില്ല കമ്മിറ്റി അംഗങ്ങളായ പി.എച്ച് അബ്ദുൽ ഹമീദ് മച്ചംപാടി, എം. അബ്ദുല്ല മുഗു, അഷ്റഫ് കർള, ഇബ്രാഹിം മുണ്ട്യത്തട്ക്ക, ബി. എ റഹ്മാൻ ആരിക്കാടി, ബി. എൻ മുഹമ്മദാലി, ശാഹുൽ ഹമീദ് ബന്തിയോട് , അഷ്റഫ് സിറ്റിസൻ, അബ്ദുല്ല കജെ, താജുദ്ധീൻ കടമ്പാർ, സാലി ഹാജി കളായ് , അസീസ് കളായ് , മുംതാസ് സെമീറ, സെമീന ടീച്ചർ, യുപി താഹിറ, പിബി ഹനീഫ്, ലത്തീഫ് അറബി,
പോഷക സംഘടന നേതാക്കളായ സിദ്ധിക് ദണ്ഡഗോഗി ,,എ എ ആയിഷ, സെഡ് എ മൊഗ്രാൽ, അബ്ദുൽ റഹ്മാൻ ബന്തിയോട് , എ ആർ കണ്ടത്താടി, ഖലീൽ മരിക്കെ, ഉമ്മർ അപ്പോളൊ , അസീസ് മഞ്ചേശ്വരം, മജീദ് പച്ചമ്പള സംസാരിച്ചു

