മൊഗ്രാൽ.എം.എസ് മൊഗ്രാൽ സ്മാരക വായനശാല,മോയിൻ കുട്ടി വൈദ്യർ സ്മാരക അക്കാദമി- സ്കൂൾ ഓഫ് മാപ്പിള ആർട്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കെ.കെ അബ്ദു കാവുഗോളിയുടെ "സ്നേഹത്തിന്റെ നൂൽ പാലം'' എന്നപുസ്തകം (ലേഖന സമാഹാരം) ചർച്ച സംഘടിപ്പിച്ചു.
സ്കൂൾ ഓഫ് മാപ്പിള ആർട്സ് ചെയർമാൻ ബഷീർ അഹ്‌മദ് സിദ്ദീഖ് മൊഗ്രാൽ അധ്യക്ഷനായി.
നോവലിസ്റ്റ് ബാലകൃഷ്ണൻ ചെർക്കള പുസ്തക ചർച്ച ഉദ്ഘാടനം ചെയ്തു. ഗോവിന്ദൻ മാഷ് പുസ്തകാവതരണം നടത്തി.
മൊഗ്രാൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകൻ അബ്ദുൽ ബഷീർ, നിസാർ പെർവാട്, ഹമീദ് പെർവാഡ്, സലാം കുന്നിൽ, സ്കൂൾ ഓഫ് മാപ്പിള ആർട്സ് കൺവീനർ കെ.എം മുഹമ്മദ് എന്നിവർ സംസാരിച്ചു. മൊഗ്രാൾ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകരും,
സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ചർച്ചയിൽ സംബന്ധിച്ചു.
എം.മാഹിൻ മാസ്റ്റർ സ്വാഗതവും, മുഹമ്മദ് മൊഗ്രാൽ നന്ദിയും പറഞ്ഞു.

