ഉപ്പള.ദേശീയപാത വികസത്തിൻ്റെ ഭാഗമായി പാലങ്ങളുടെ നിർമാണം അന്തിമഘട്ടത്തിൽ.
ഷിറിയ പാലത്തിൽ ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയായി.
ഇനി ഗർഡറുകൾക്ക് മുകളിൽ കോൺഗ്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് ബാക്കിയുള്ളത്. രണ്ട് മാസങ്ങൾക്കകം പ്രവൃത്തി പൂർത്തികരിക്കാനാകുമെന്നാണ് കരുതുന്നത്.
ഉപ്പള പാലത്തിൽ ഗർഡർ സ്ഥാപിച്ച അതേ മാതൃകയിലാണ് ഇവിടെയും ഗർഡർ ഘടിപ്പിച്ചത്. ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു ഷിറിയ പാലത്തിലെ പ്രവൃത്തി.
ഇതിനായി ഗതാഗത നിയന്ത്രണമടക്കം ഏർപ്പെടുത്തേണ്ടി വന്നു.
പ്രത്യേകം തയ്യാറാക്കിയ യന്ത്രങ്ങൾക്കു പുറമേ നൂറോളം ജീവനക്കാരുടെ സേവനവും പ്രവൃത്തി വേഗത്തിലാക്കി.
മധ്യഭാഗത്തെ തൂണുകൾക്ക് മുകളിൽ ഗർഡർ സ്ഥാപിക്കുന്നതായിരുന്നു ദുഷ്ക്കരമായത്.
പൊസോട്ട് മുതൽ മൊഗ്രാൽ വരെയുള്ള എട്ടോളം പാലങ്ങളിൽ പൊസോട്ട് ചെറു പാലവും കുമ്പള പാലവും ഗതാഗതത്തിനായി തുറന്നുകൊടുത്തു.മറ്റു പാലങ്ങളുടെയെല്ലാം പ്രവൃത്തി അതി വേഗതയിൽ പുരോഗമിച്ചു വരുന്നു.

