ബലി പെരുന്നാള്‍ ദിനത്തില്‍ ഖുര്‍ആന്‍ കത്തിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം എട്ട് മാസമായിട്ടും കെട്ടടങ്ങുന്നില്ല. ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്തും സത്യസാക്ഷ്യം ഉറക്കെപ്പറഞ്ഞും ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. മാധ്യമപ്രവര്‍ത്തകനും ഗവേഷകനുമായ റോബര്‍ട്ട് കാര്‍ട്ടറടക്കമുള്ളവര്‍ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
അതിനിടെ, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ മതവിദ്വേഷത്തിനെതിരെയുള്ള പ്രമേയം പാസ്സായി. സ്വീഡനില്‍ ഖുര്‍ആനെ നിന്ദിച്ചതിനെ തുടര്‍ന്നാണ് പാകിസ്താന്‍ പ്രമേയം കൊണ്ടുവന്നത്. സ്റ്റോക്‌ഹോമിലെ നഗരമധ്യത്തിലുള്ള സോഡെര്‍മാം ഐലന്റില്‍ സ്ഥിതി ചെയ്യുന്ന പ്രധാന മസ്ജിദിന് പരിസരത്താണ് ഖുര്‍ആന്‍ കത്തിച്ചുള്ള പ്രതിഷേധം നടന്നത്. കഴിഞ്ഞ ജനുവരിയില്‍ തുര്‍ക്കിഷ് എംബസിക്ക് മുമ്പില്‍ സമാനമായ പ്രതിഷേധം നടന്നിരുന്നു. തുര്‍ക്കിയും മറ്റു മുസ്ലിം രാഷ്ട്രങ്ങളും കടുത്ത പ്രതിഷേധമാണ് വിഷയത്തില്‍ ഉയര്‍ത്തിയിരുന്നു. നാറ്റോയിലെ അംഗത്വത്തിന് സ്വീഡന് നല്‍കിയ പിന്തുണ തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

