കാസർകോട്.കടുത്ത വയറുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ട യുവതി ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിച്ചു.
കാലിച്ചാനടുക്കത്തെ സിദ്ധീഖിൻ്റെ ഭാര്യ ഫൗസിയ ( 37) യാണ് മരിച്ചത്.
ഹമീദ് - ഖദീജ ദമ്പതികളുടെ മകളാണ്.
രണ്ട് മാസം ഗർഭിണിയായ ഫൗസിയ വയറു വേദനയെ തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച രാത്രിയോടെ ശ്വാസം തടസം കൂടി ഗുരുതരാവസ്ഥയിലായതോടെ, മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടും വഴി ഉപ്പളയിൽ എത്തിയപ്പോൾ സ്ഥിതി വഷളാവുകയും പിന്നീട് മംഗൽപ്പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഏക മകൻ : റഹ്നാൻ

