കുമ്പള.ബൈക്ക് കുഴിയിൽ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന കുമ്പള സ്വദേശി തിരുവനന്തപുരത്ത് മരിച്ചു. ബംബ്രാണ അണ്ടിത്തടുക്കയിലെ പരേതനായ പള്ളിക്കുഞ്ഞി - ഖദീജ ദമ്പതികളുടെ മകൻ അഫ്സൽ (28) ആണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.രണ്ടു ദിവസം മുമ്പായിരുന്നു അഫ്സൽ അപകടത്തിൽ പെട്ടത്. റോഡരികിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്ന അഫ്സലിനെ നാട്ടുകാർ ആദ്യം താമസ സ്ഥലത്ത് എത്തിക്കുകയും ശരീരത്തിൽ മുറിപ്പാടുകൾ കണ്ടതിനെ തുടർന്ന് പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിക്കുകയുമായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.
!doctype>

