കുമ്പള.കുരുന്നു മനസുകളിലെ സാഹിത്യ അഭിരുചി പരിപോഷിപ്പിക്കാൻ നടപ്പിലാക്കുന്ന ബഡ്ഡിങ് റൈറ്റർസ്ന് അംഗഡിമുഗർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.
വായനയിലും എഴുത്തിലും താല്പര്യം ഉള്ള കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകുന്നതാണ് പരിപാടി.
പുസ്തക ചർച്ച,രചന ശില്പശാല,എഴുത്തുകാരുമായി സംവാദം,രചനകളുടെ പ്രകാശനം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.
മികച്ച വായനക്കാരായ കുട്ടികൾക്ക് സാഹിത്യ പ്രതിഭ പുരസ്കാരം നൽകും.
ബഡ്ഡിങ് റൈറ്റർസ് സ്കൂൾ തല ഉദ്ഘാടനം യുവ എഴുത്തുക്കാരൻ എൻ കെ എം ബെളിഞ്ച നിർവയിച്ചു.
പി ടി എ പ്രസിഡന്റ് ബഷീർ കോട്ടുടൽ അധ്യക്ഷത വയിച്ചു.
പി മാധവൻ, കെ എൻ ഹരിണക്ഷി, ബിന്ദു കെ, ആമിന കോഴിക്കോടൻ , ബി എം സഈദ്, ഫൈസൽ പഴശ്ശി സംസാരിച്ചു.

