അംഗഡിമുഗർ.
ദേശീയതലത്തിൽ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പരിപോഷിക്കുന്നതിനും കേന്ദ്ര ശാസ്ത്ര മന്ത്രാലയം ആവിഷ്കരിച്ച ഇൻസ്പെയർ- മനാക് അവാർഡ് ന് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുത്ത അംഗഡിമുഗർ ഗവ ഹയർ സെക്കൻഡറി വിദ്യാർഥി ദൃതിയെ സ്കൂൾ സ്റ്റാഫ് അനുമോദിച്ചു.
പുത്തിഗെ പഞ്ചായത്ത് അംഗം പ്രേമ എസ് റൈ മൊമൻ്റോ കൈമാറി. പ്രധാന അധ്യാപിക ജി.എസ് കുമാരിവത്സല,
മെന്റർ എസ് സരോജിനി,പി.വി രഞ്ജിനി,ആമിന കോഴിക്കോടൻ, എൻ. സലാഹുദ്ധീൻ,എച്ച്. ഷംഷാദ് ,പി ചന്ദ്രാക്ഷ സംസാരിച്ചു.
പടം. അംഗഡിമുഗർ ഗവ ഹയർ സെക്കൻഡറി വിദ്യാർഥി ദൃതിയെ സ്കൂൾ സ്റ്റാഫ് നൽകിയ അനുമോദന ചടങ്ങിൽ പഞ്ചായത്തംഗം പ്രേമ എസ്. റൈ മൊമൻ്റോ നൽകുന്നു

