കാസർകോട്. ജില്ലയിലെ കുമ്പള ആരിക്കാടി പാഡാംഗര ഭഗവതി ക്ഷേത്രത്തിൽ പെട്ട ദേവഡിഗ സമൂഹത്തിലെ
മധൂർ ചേനക്കോട് പല്ലംഗള തറവാട് ശ്രീ പടിഞ്ഞാറ് ചാമുണ്ഡി ദൈവനേമോത്സവം രണ്ട് ദിവസങ്ങളിലായി കൊണ്ടാടി.
വെള്ളിയാഴ്ച രാവിലെ 10.30 ന് കുലകൊത്തൽ മുഹൂർത്തം, 7.30 ഗണപതി ഹോമം, ഹരി സേവ, ശ്രീ ഭഗവതി കൂട്ടം ഗുരു കാർണവർക്ക് വിളമ്പ് അന്നദാനം, രാഹു ഗുളികൻ വിളനുന്നത്, മംഗള തറവാട്ടിൽ നിന്ന് ധർമ ദൈവ, പടിഞ്ഞാർ ചാമുണ്ടിയുടെ ഭണ്ഡാരം എഴുന്നള്ളത്ത്, കുറത്തി അമ്മയുടെ കോലം പിതൃക്കൾക്ക് വിളമ്പൽ അന്നദാനം, , ദൈവത്തിൻ്റെ തുടങ്ങൽ, പഞ്ചുർലി കല്ലുർട്ടി ദൈവ നേമ പ്രാരംഭം എന്നിവയും ശനിയാഴ്ച്ച പടിഞ്ഞാർ ചാമുണ്ഡി ദൈവത്തിൻ്റെ ധർമ്മ പ്രാരംഭം, ഉച്ചയ്ക്ക് 3 മണിക്ക് ഗുളിക ദൈവ കോലത്തോടെ ചടങ്ങുകൾ അവസാനിച്ചു.

