അബുദാബി. കുമ്പള ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി അബുദാബി ചാപ്റ്റർ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗവും ഇമാം ശാഫി(റ: അ) മൗലൂദ് മജ്‌ലിസും യു.എം മുജീബ് മൊഗ്രാൽ അനുസ്മരണവും അബുദാബി മദിന സായിദ് സെഞ്ച്വറി ഹൌസിൽ വെച്ച് നടന്നു. ചാപ്റ്റർ പ്രസിഡന്റ് ഖാലിദ് ബംബ്രാണയുടെ അധ്യക്ഷതയിൽ ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി ഷാർജ കമ്മിറ്റി വൈസ് പ്രസിഡൻ്റ് അഹമ്മദ് ഷമീം അൽത്താഫ് ഉദ്ഘാടനം ചെയ്തു.
ഹൃസ്വ സന്ദർശനാർത്ഥം അബുദാബിയിലെത്തിയ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി മാനേജർ ബി.എച്ച് .മുഹമ്മദ് അലി ദാരിമി കിന്യ മുഖ്യ പ്രഭാഷണം നടത്തി.
കേരളക്കരയിൽ ഇമാം ഷാഫി മദ്ഹബിന്റെ പേരിലുള്ള ആദ്യത്തെ സ്ഥാപനമാണ് കാസർക്കോട് ജില്ലയിലെ കുമ്പള ബദിരിയ നഗറിൽ സ്ഥിതിചെയ്യുന്നതെന്നും സമസ്തയുടെ എസ്.എൻ.ഇ.സി സിലബസ് പ്രകാരം നാന്നൂറോളം കുട്ടികൾ പഠിക്കുന്ന ഇമാം ഷാഫി ഇസ്ലാമിക് അക്കാദമിയിൽ പെൺ കുട്ടികൾക്ക് വേണ്ടി പ്രതേകം ഷീ ക്യാമ്പ്‌സും സ്ഥാപനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും മത ഭൗതീക വിദ്യാഭ്യാസം അച്ചടക്കമുള്ള പുതു തലമുറയെ വാർത്തെടുക്കാൻ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു . അബുദാബി ചാപ്റ്റർ വൈസ് പ്രസിഡന്റ് സമീർ ആസ്ഹദി ഉദ്ബോധന പ്രസംഗം നടത്തി. അബ്ദുൽ ലത്തീഫ് കുദുങ്കില സ്വാഗതവും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.
എസ്.കെ.എസ്.എസ്.എഫ് അബുദാബി കാസർകോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ശരീഫ് പള്ളത്തടുക്ക ,എസ്.കെ.എസ്. എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ സീതാങ്കോളി ,ഇമാംശാഫി അക്കാദമി വൈസ് പ്രസിഡന്റ് അഷറഫ് ഫൈസി, എസ്.കെ എസ്.എസ്.എഫ് മഞ്ചേശ്വരം മേഖല പ്രെസിഡൻ്റും ഇന്ത്യൻ ഇസ്ലാമിക് സെന്റ്ർ റിലീജിയസ് വിങ് സെക്രെട്ടറിയും കൂടിയായ അബ്ദുൽ റഹ്മാൻ ഹാജി കുമ്പള ,അബുദാബി കെ.എം.സി. സി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി പി.കെ അഷറഫ് ,ട്രഷറർ ഉമ്പു ഹാജി പെർള, അസിസ് പെർമുദെ, പി .കെ അഹമ്മദ്,ബല്ലാ കടപ്പുറം, മുഹമ്മദ് ആലംപാടി
ഇസ്മായിൽ മുഗളി ,അഷറഫ് ഉളുവാർ, ഹനീഫ പടിഞ്ഞാർമൂല , ഷാ ബന്ദിയോട് , അബ്ദുൽ ലത്തീഫ് ഈറോഡി ,തസ്‌ലീം ആരിക്കാടി, അബുബക്കർ സിദ്ദിഖ് സ്പീഡ് , റസാഖ് ബത്തേരി ,ഹംസ കൊടിയമ്മ,റഫീഖ് ബദരിയാ നഗർ ,അബുബക്കർ സിദ്ദിഖ് പേരാൽ,അറബി ആരിക്കാടി ,അഷറഫ് ബസറ ,ഇബ്റാഹിം ടിപ്പു നഗർ ആരിക്കാടി ,സുലൈമാൻ പേരാൽ ,മുനീർ ബത്തേരി ,ഹമീദ് മാസിമാർ ,ഷമീർ താജ് ,ഒ.കെ ഇബ്രാഹിം അട്ക്ക , അബ്ദുൽ ഹമീദ് ഇച്ചിലങ്കോട് ,അഷറഫ് ബന്ദിയോട്, റഫീഖ് കുമ്പള ,സിദ്ദിഖ് മച്ചംപാടി ,ഹനീഫ എരിയാൽ ,സിദ്ദിഖ് മൊഗ്രാൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
അബുദാബി ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളായി യുസഫ് സെഞ്ച്വറി(മുഖ്യ രക്ഷാധികാരി ) , അബ്ദുൽ റഹ്മാൻ ഹാജി കുമ്പള ,അസിസ് പെർമുദെ ( രക്ഷാധികാരികൾ ),
ഖാലിദ് ബംബ്രാണ (പ്രസിഡന്റ് ),
അഷറഫ് (അച്ചു) കുമ്പള ( ജനറൽ സെക്രട്ടറി )
അബ്ദുൽ ലത്തീഫ് കുദിങ്കില ( ട്രഷറർ ),
അഷ്‌റഫ് ഫൈസി ,സമീർ അസ്ഹരി ,ഇബ്രാഹിം ആരിക്കാടി , ഹംസ കൊടിയമ്മ ,അറബി ബഷീർ (വൈസ് പ്രസിഡണ്ടുമാർ ).
സുനൈഫ് പേരാൽ ,സിദ്ദിഖ് സ്പീഡ് ആരിക്കാടി, മുനീർ ബത്തേരി , റസാഖ് ബത്തേരി ,അബുബക്കർ സിദ്ദിഖ് പേരാൽ ( സെക്രട്ടറിമാർ ) എന്നിവരെയും അഷ്‌റഫ് ബസറ ,സുലൈമാൻ പേരാൽ ,അബൂബക്കർ സിദ്ദിഖ് പട്ട ബംബ്രാണ , റഫീഖ് ബദ്രിയ നഗർ ,തസ്‌ലീം ആരിക്കാടി ,ആദം ആരിക്കാടി ,സിദ്ദിഖ് മച്ചംപാടി,യഹ്‌യ മൊഗ്രാൽ എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും തെരെഞ്ഞെടുത്തു .

