സുള്ള്യ/മഞ്ചേശ്വരം.കർണാടക സുള്ള്യ പയസ്വിനി പുഴയിൽ കുളിക്കാനിറങ്ങിയ
വോര്‍ക്കാടി സ്വദേശി മുങ്ങി മരിച്ചു.വോര്‍ക്കാടി ധര്‍മ്മനഗര്‍ ശാന്തിനഗറിലെ ഉമ്മർ- സുഹ്റ ദമ്പതികളുടെ മകന്‍ സെമീര്‍ (24) ആണ് മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.സുള്ള്യയില്‍ കണ്ണട വില്‍ക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് സെമീർ. അവധിയായതിനാൽ ഞായറാഴ്ച രാവിലെ സെമീറും നാല് സുഹൃത്തുക്കളും സുള്ള്യ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ സെമീര്‍ പുഴയില്‍ മുങ്ങുന്നത് കണ്ട
കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
നാട്ടുകാരും കര്‍ണാക അഗ്നി രക്ഷാ സേനയും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ സെമീറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സെമീര്‍ പുഴയില്‍ മുങ്ങിത്താണ സ്ഥലത്തിനടുത്ത് രാത്രി പത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. സുള്ള്യ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവന്ന മൃതദേഹം തിങ്കളാഴ്ച പുലർച്ചെ ധര്‍മ്മനഗര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

