കുമ്പള.ബന്തിയോട് അടുക്കയിലെ 19 കാരിയുടെ ആത്മഹത്യക്കു പിന്നിൽ കാമുകന്റെ ക്രൂര പീഡനമെന്ന്
കുടുംബം.
ടിപ്പർ ലോറി ഡ്രൈവർ ബന്തിയോട്ടെ യുവാവിനെതിരേയാണ് ഗുരുതര ആരോപണവുമായി റന ഫാത്തിമയുടെ കുടുംബം രംഗത്തെത്തിയത്.
ബിരുദ വിദ്യാർഥിനിയായ റന ഇൻസ്റ്റാഗ്രാം വഴിയാണ് യുവാവുമായി പരിചയപെടുന്നത്.
ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. യുവാവിൻ്റെ ഭാര്യ പിണങ്ങി പോയതായും പറയുന്നു.
കഴിഞ്ഞ ഒരു വർഷമായി യുവാവുമായി പ്രണയത്തിലായിരുന്നു റന.
ഇയാൾ മയക്കു മരുന്ന് കേസിൽ പ്രതിയാണെന്നും വിവരമുണ്ട്.
മരിക്കുന്നതിന് തൊട്ട് മുൻപ് ഇവർ നടത്തിയ വാട്സ്ആപ്പ് സന്ദേശത്തിൽ യുവാവ് തന്നെ ഉപേക്ഷിക്കുന്ന കാര്യം കൃത്യമായി റന ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. ഇതിൽ മനം നൊന്താണ് ആത്മഹത്യ.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ട് മുൻപ് റന യുവാവിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. തൂങ്ങി മരിക്കുമെന്ന് അറിയിച്ച് കൊണ്ടുള്ള ഫോട്ടോയും അയച്ചു കൊടുത്തു. അതിന് ശേഷമായിരുന്ന ആത്മഹത്യ. രാവിലെ പത്തോടെ ഉമ്മ കതക് തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ റനയെ കാണപ്പെട്ടത്.
മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കുമ്പോൽ വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.
മരണത്തിൽ ദുരൂഹതയുണ്ടെന്നും, അസ്വഭാവിക മരണത്തിന് കേസെടുക്കണമെന്നും ആവശ്യപെട്ട് മനുഷ്യാവകാശ പ്രവർത്തകൻ കെ.എഫ് ഇഖ്ബാലും, കുടുംബവും ജില്ലാ പോലിസ് മേധാവിക്ക് പരാതി നൽകി.
ബദ്റുദ്ധീൻ - മറിയമ്മ ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ : ബുഷ്‌റ, മൻസൂറ, റഹീമ.

