ബദിയടുക്ക: സമഗ്ര ശിക്ഷാ കേരളം ബിആർസി കുമ്പളയുടെ ആഭിമുഖ്യത്തിൽ നടത്തിയ ലോക ഭിന്നശേഷി മാസാചരണത്തിന്റെ സമാപനവും ഇൻക്ലൂസീവ് സ്പോർട്സും ഗെയിംസും വർണാഭമായി.
സമാപനം കാസർകോട് ഡി.ഡി.ഇ നന്ദികേശൻ
എൻ ഉദ്ഘാടനം ചെയ്തു.
ബദിയടുക്ക പഞ്ചായത്ത് അംഗം ബാലകൃഷ്ണ ഷെട്ടി അധ്യക്ഷനായി.
എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ ശനാരായണ ഡി, കുമ്പള എ.ഇ.ഒ കെ.ശശിധര വിശിഷ്ടാതിഥികളായി.
ജയറാം ജെ.ബി.പി.സി, ബി.ആർ.സി സുശീല സി.ആർ.സി കോ-ഓർഡിനേറ്റർ,
സംസാരിച്ചു.
വിനു നാരായണൻ നയിച്ച നാടക-നാടൻപ്പാട്ട് കളരി, വിവിധ കലാമത്സരങ്ങൾ, കായിക മത്സരങ്ങൾ എന്നിവ നടന്നു.

