കുമ്പള.ബംമ്പ്രാണയിലെ അഞ്ഞൂറ് ഏക്കറോളം വരുന്ന കൃഷിസ്ഥലത്ത് കർഷകർക്ക് നേരിടേണ്ടി വരുന്ന പ്രയാസങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട്
കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ നസീമ ഖാലിദ് ജില്ലാ കലക്ടർക്ക് നിവേദനം നൽകി.
ഉപ്പ് വെള്ളം കയറുന്നത് തടയാൻ പുഴയുടെ വശങ്ങളിൽ ബണ്ട്, നിർമ്മിക്കുക,ഈ മേഖലയിലെ 5 കിലോ മീറ്ററോളം വരുന്ന തോടുകൾ സൈഡ് പ്രൊട്ടക്ഷൻ പുതുക്കി പണിയുക തുടങ്ങിയ ആവശ്യം ഉന്നയിച്ചായിരുന്നു നിവേദനം.

